LiveTV

Live

Entertainment

ലഹരിക്കടിമയാണന്ന് കങ്കണ പറയുന്ന വീഡിയോ വൈറല്‍; കേസെടുക്കാനൊരുങ്ങി പൊലീസ്

അതേസമയം, കങ്കണയുടെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് മുംബൈ പൊലീസിന്റെ ആന്റി–നാർക്കോട്ടിക്സ് സെൽ അന്വേഷണം ആരംഭിച്ചു.

ലഹരിക്കടിമയാണന്ന് കങ്കണ പറയുന്ന വീഡിയോ വൈറല്‍; കേസെടുക്കാനൊരുങ്ങി പൊലീസ്

താൻ‌ ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന് ബോളിവുഡ് നടി കങ്കണ റനൗട്ട് പറയുന്ന വിഡിയോ വൈറലാകുന്നു. മുംബൈ പൊലീസ് നടിക്കെതിരായ ലഹരിമരുന്ന് കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് വീഡിയോ പുറത്തുവരുന്നത്.

മാർ‌ച്ചിൽ, ആരാധകർക്ക് ആശംസകൾ അറിയിച്ച് പങ്കുവച്ച വിഡിയോയിൽ വിരസത, അസ്വസ്ഥത, വിഷാദം, കരച്ചിൽ എന്നിവ തോന്നുന്നുണ്ടോ എന്നു ചോദിക്കുകയും, ഇതൊരു നല്ല കാര്യമാണെന്നും അത് ക്രിയാത്മക വീക്ഷണത്തോടെ നോക്കേണ്ടതുണ്ടെന്നും പറയുന്നു. ‘കുറച്ച് വർഷത്തിനുള്ളിൽ ഞാൻ ഒരു സിനിമാതാരമായി. ഞാൻ മയക്കുമരുന്നിന് അടിമയായിരുന്നു. ഞാൻ തെറ്റായ ആളുകളുടെ കൈകളിൽ അകപ്പെട്ടു. ഇതെല്ലാം സംഭവിച്ചത് ഞാൻ കൗമാരത്തിലായിരുന്നപ്പോഴാണ്.’– വിഡിയോയിൽ പറയുന്നു.

അതേസമയം, കങ്കണയുടെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് മുംബൈ പൊലീസിന്റെ ആന്റി–നാർക്കോട്ടിക്സ് സെൽ അന്വേഷണം ആരംഭിച്ചു. ഒരു അഭിമുഖത്തിൽ കങ്കണയുടെ കാമുകൻ അധ്യായൻ സുമൻ, നടി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും, കഴിക്കാൻ നിർബന്ധിച്ചിരുന്നതായും വെളിപ്പെടുത്തിയിരുന്നു.