LiveTV

Live

Entertainment

സച്ചിദാനന്ദന്‍റെ കവിതക്ക് മുഹ്സിന്‍ പരാരിയുടെ സംഗീത ആവിഷ്കാരം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഏഴ് വര്‍ഷം മുമ്പാണ് മുഹ്സിന്‍ പരാരി സച്ചിദാനന്ദന്‍റെ കവിത ആസ്പദമാക്കി സംഗീത വീഡിയോ ഒരുക്കുന്ന കാര്യം അറിയിച്ചത്.

സച്ചിദാനന്ദന്‍റെ കവിതക്ക് മുഹ്സിന്‍ പരാരിയുടെ സംഗീത ആവിഷ്കാരം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പ്രശസ്ത കവി സച്ചിദാനന്ദന്‍റെ കവിതക്ക് സംഗീത ആവിഷ്ക്കാരമൊരുക്കി സംവിധായകന്‍ മുഹ്‍സിന്‍ പരാരി. 'കോഴിപ്പങ്ക്' എന്ന സച്ചിദാന്ദൻ കവിത അവലംബമാക്കിയാണ് മുഹ്സിന്‍ പരാരി സംഗീത വീഡിയോ പുറത്തിറക്കുന്നത്. ശ്രീനാഥ് ഭാസി, ശേഖര്‍ മേനോന്‍, അഭിലാഷ് കുമാര്‍ എന്നിവരാകും സംഗീത ആല്‍ബത്തിന്‍റെ പിന്നണിയിലുണ്ടാകുക. 'ദ റൈറ്റിംഗ് കമ്പനി' എന്ന യൂ ട്യൂബ് ചാനല്‍ വഴിയാകും സംഗീത വീഡിയോ പുറത്തിറങ്ങുക. ഏഴ് വര്‍ഷം മുമ്പാണ് മുഹ്സിന്‍ പരാരി സച്ചിദാനന്ദന്‍റെ കവിത ആസ്പദമാക്കി സംഗീത വീഡിയോ ഒരുക്കുന്ന കാര്യം മീഡിയവണ്‍ മോര്‍ണിങ് ഷോ വഴി അറിയിച്ചത്.

സംവിധായകന്‍ മുഹ്സിന്‍ പരാരിയുടെ ഫേസ്ബുക്ക് കുറിപ്പ്

‘കോഴിപ്പങ്ക് ‘ എന്ന സച്ചിദാന്ദൻ കവിത അവലംബമാക്കിയുള്ള മ്യൂസിക് വീഡിയോ തയാറായ വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. വൈകാതെ തന്നെ ദ റൈറ്റിംഗ് കമ്പനിയുടെ യൂ ട്യൂബ് ചാനലിലൂടെ ‘കോഴിപ്പങ്ക് ‘ റിലീസ് ചെയ്യുന്നതായിരിക്കും. കുടുതൽ പാട്ടുകളും പാട്ടുപോലെയുള്ളവകളും മറ്റുപലതുകളും ദ റൈറ്റിംഗ് കമ്പനിയുടെ ചാനലിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാം.
ഈ കവിത എനിക്ക് പരിചയപ്പെടുത്തിയ സജിത് കോക്കിരിക്ക് പ്രത്യേക നന്ദി. ചോദിച്ച ഉടനെ കവിത ഉപയോഗിക്കാൻ അനുമതി നൽകിയ സച്ചി മാഷിന് നന്ദി. പ്രഖ്യാപിച്ച് ഏഴു വർഷമായിട്ടും ഇടക്കിടെ ഓർമ്മിപ്പിച്ച് ഇത് ചെയ്യുവാൻ സമ്മർദ്ദപ്പെടുത്തി എന്റെ ഇന്‍ബോക്സിലേക്ക് മെസ്സേജ് അയച്ച എല്ലാവർക്കും നന്ദി.
ഇതാണ് മ്മടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ലൈക് ചെയ്യൂ. ഷെയർ ചെയ്യൂ. പ്ലീസ്!
- മുഹ്സിൻ പരാരി.