LiveTV

Live

Entertainment

നടി മിയയും ആഷ്‌വിനും വിവാഹിതരായി

കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

നടി മിയയും ആഷ്‌വിനും വിവാഹിതരായി

മലയാളികളുടെ പ്രിയ നടി മിയ വിവാഹിതയായി. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകൻ ആഷ്‌വിനാണ് വരൻ. ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇന്നു വൈകിട്ട് വിവാഹസൽക്കാരവും നടന്നു. കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം നടന്നത്. കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ.

ഡ്രൈവിംഗ് ലൈസന്‍സ്, ബ്രദേഴ്സ് ഡേ, പട്ടാഭിരാമന്‍, അല്‍ മല്ലു എന്നിവയാണ് മിയയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ആര്‍.അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയാണ് മിയയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.