LiveTV

Live

Entertainment

പിന്നീട് ഞാന്‍ കോളേജിലേക്ക് പോയിട്ടില്ല; നന്ദനത്തിന്‍റെ ഓര്‍മകളില്‍ പൃഥ്വിരാജ്

2002ല്‍ പുറത്തിറങ്ങിയ നന്ദനമായിരുന്നു പൃഥ്വിയുടെ ആദ്യ ചിത്രം

പിന്നീട് ഞാന്‍ കോളേജിലേക്ക് പോയിട്ടില്ല; നന്ദനത്തിന്‍റെ ഓര്‍മകളില്‍ പൃഥ്വിരാജ്

ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. 2002ല്‍ പുറത്തിറങ്ങിയ നന്ദനമായിരുന്നു പൃഥ്വിയുടെ ആദ്യ ചിത്രം. നായികാപ്രാധാന്യമുള്ള ചിത്രമായിരുന്നെങ്കിലും പൃഥ്വിയുടെ മനുവിനെയും ആരാധകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. നവ്യ നായരായിരുന്നു നായിക. ആദ്യചിത്രത്തിന്‍റെ ഓര്‍മകളില്‍ നന്ദനത്തിന്‍റെ ലൊക്കേഷനില്‍ വച്ചെടുത്ത ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് താരം. വേനല്‍‌ക്കാല അവധിക്ക് നാട്ടിലെത്തിയ താന്‍ പിന്നീട് കോളേജിലേക്ക് പോയിട്ടില്ലെന്നും പൃഥ്വി കുറിക്കുന്നു.

പൃഥ്വിയുടെ കുറിപ്പ്

നന്ദനം സിനിമയുടെ പൂജയ്ക്ക് എടുത്ത ചിത്രമാണിത്. ചിത്രം റിലീസ് ചെയ്യുന്നതിനും ഒരു വർഷം മുൻപ് പകർത്തിയ ചിത്രം. ആദ്യ സിനിമ നന്ദനമായിരുന്നുവെങ്കിലും എന്‍റെ മൂന്നാമത്തെ റിലീസ് ആയിരുന്നു. അന്ന് വരും വർഷങ്ങളിൽ ജീവിതത്തിൽ എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ച് എനിക്ക് ധാരണ ഉണ്ടായിരുന്നില്ല. എനിക്ക് ആകെ അറിയാവുന്നത്, കോളേജിലേക്ക് മടങ്ങുന്നതിനുമുമ്പുള്ള വേനൽക്കാല അവധിക്കാലത്ത് സമയം ഫലപ്രദമായി വിനിയോഗിക്കാൻ എന്തെങ്കിലും കിട്ടി എന്നതു മാത്രമാണ്. പക്ഷെ, പിന്നീട് കോളേജിലേക്ക് പോയിട്ടില്ല. അത് മുഴുവനായി എന്നെ കീഴടക്കി. നന്നായി..കാരണം , ഇപ്പോൾ ഞാനുള്ളതെല്ലാം അത് ഉൾക്കൊള്ളുന്നു. ചില സമയങ്ങളിൽ നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്. കാരണം, ഈ ഒഴുക്കിന് നിങ്ങളെ ഉദ്ദേശിച്ച സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള ഒരു മാർഗമുണ്ട്..