LiveTV

Live

Entertainment

ഒടുവിൽ ഹെെറേഞ്ചിലെ ശശിയാശാൻ മണിയാശാനെ കണ്ടുമുട്ടിയപ്പോൾ..!

ഇരുവരും വിശേഷങ്ങൾ പങ്കുവെച്ചും പൊട്ടിചിരിച്ചുമുള്ള അഭിമുഖം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഒടുവിൽ ഹെെറേഞ്ചിലെ ശശിയാശാൻ മണിയാശാനെ കണ്ടുമുട്ടിയപ്പോൾ..!

''വി​ഗ് ഒക്കെ വെച്ച് മണി സാറിന്‍റെ വേഷത്തിൽ ഒരുങ്ങി നിൽക്കുകയായിരുന്നു... പക്ഷേ, സെറ്റൊക്കെ ഇട്ട് തന്നത് അവിടത്തെ സഖാക്കൻമാരാണ്..! എനിക്ക് ആകെ പേടി തോന്നി, ഇനി ഡയലോ​ഗ് എങ്ങാനും പറഞ്ഞ് തുടങ്ങുമ്പോൾ ഇവരെല്ലാവരം എന്നെയങ്ങ് അവിടന്ന് ഓടിക്കുവോ എന്നായി ചിന്ത...!'' ആട് ചിത്രീകരണത്തിനിടെ സഖാവ് മണിയാശാന്റെ സാദൃശ്യമുള്ള കഥാപാത്രം അവതരിപ്പിച്ചപ്പോഴുണ്ടായ ഇന്ദ്രൻസിന്റെ വിചാരങ്ങളായിരുന്നു ഇതൊക്കെ, ഇത് പങ്കുവെച്ചതോ മന്ത്രി എം.എം മണിയോടും..!

മിഥുൻ മാനുവൽ ചിത്രം 'ആടി'ൽ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച ഇന്ദൻസിന്റെ ശശി കഥാപാത്രം അത്ര പെട്ടെന്നൊന്നും ആരും മറന്നുകാണില്ല. വിപ്ലവ സിംഹമായി സ്ക്രീനിൽ നിറഞ്ഞു നിന്ന 'മന്ത്രി പി.പി ശശി'ക്ക് മന്ത്രി എം.എം മണിയുടെ സാദൃശ്യ വന്നത് ചിത്രം ഇറങ്ങിയത് മുതലുള്ള ചർച്ചാ വിഷയമായിരുന്നു. ഇങ്ങനെയിരിക്കെയാണ് ഇന്ദ്രൻസും മന്തി മണിയും തമ്മിലുള്ള രസകരമായ അഭിമുഖം പുറത്തിറങ്ങിയത്. ദി കേരള ഒബ്സർവർ എന്ന യൂട്യൂബ് ചാനലാണ് ഇരുവരുടെയും നര്‍മ സംഭാഷണം പുറത്തിറക്കിയത്.

ഇരുവരും വിശേഷങ്ങൾ പങ്കുവെച്ചും പൊട്ടിചിരിച്ചുമുള്ള അഭിമുഖം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. തന്റെ സിനിമാ ഇഷ്ടങ്ങളും, സിനിമയിൽ അഭിനയിച്ച വിശേഷങ്ങളുമെല്ലാം മന്ത്രി മണി ഇന്ദ്രൻസിനോട് പങ്കുവെക്കുന്നുണ്ട്.