LiveTV

Live

Entertainment

'ഇത് എന്‍റെ പുതുപുത്തന്‍ കാനണ്‍ ക്യാം!'; അണ്‍ബോക്സ് വീഡിയോ പുറത്തിറക്കി മമ്മൂട്ടി

കാനണ്‍ ഇ.ഒ.എസ് ആര്‍ 5 എന്ന പുതിയ ക്യാമറയാണ് മമ്മൂട്ടി തന്‍റെ ഔദ്യോഗിക പേജിലൂടെ അണ്‍ബോക്സ് ചെയ്തിരിക്കുന്നത്

'ഇത് എന്‍റെ പുതുപുത്തന്‍ കാനണ്‍ ക്യാം!'; അണ്‍ബോക്സ് വീഡിയോ പുറത്തിറക്കി മമ്മൂട്ടി

ലോക് ഡൗണ്‍ കാലത്ത് ഇന്‍റര്‍നെറ്റില്‍ വൈറലായ ചിത്രമായിരുന്നു മമ്മൂട്ടിയുടെ വര്‍ക്ക് ഔട്ട് സെല്‍ഫി ചിത്രം. കണ്ണാടിക്ക് മുമ്പില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടപ്പോള്‍ ചിത്രത്തോടൊപ്പം തന്നെ ഹിറ്റായിരുന്നു മമ്മൂട്ടിയുടെ സെല്‍ഫി പകര്‍ത്തിയ സാംസങ്ങിന്‍റെ ഗാലക്സി S20 അള്‍ട്രാ ഫോണും. ഫോട്ടോക്കൊപ്പം തന്നെ മമ്മൂട്ടിയുടെ ഗാഡ്ജറ്റ് പ്രേമവും അതിലെ പുത്തന്‍ സാധ്യതകള്‍ അന്വേഷിക്കുന്നതിനെയും പലരും പുകഴ്ത്തിയിരുന്നു.

മമ്മൂട്ടിയുടെ ആ സ്റ്റൈലിഷ് സെല്‍ഫി എടുത്ത ഫോണ്‍ ഏത്? കണ്ടുപിടിച്ച് ആരാധകര്‍!
Also Read

മമ്മൂട്ടിയുടെ ആ സ്റ്റൈലിഷ് സെല്‍ഫി എടുത്ത ഫോണ്‍ ഏത്? കണ്ടുപിടിച്ച് ആരാധകര്‍!

ഇപ്പോഴിതാ മമ്മൂട്ടി തന്നെ തന്‍റെ പുതിയ ക്യാമറ പരിചയപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ്. കാനണ്‍ ഇ.ഒ.എസ് ആര്‍ 5 എന്ന പുതിയ ക്യാമറയാണ് മമ്മൂട്ടി തന്‍റെ ഔദ്യോഗിക പേജിലൂടെ അണ്‍ബോക്സ് ചെയ്തിരിക്കുന്നത്. പുതിയ ക്യാമറ തന്‍റെ ഏറെ കാലത്തെ ആഗ്രഹമായിരുന്നെന്നും ഇതിലൂടെയാകും ഇനിമുതല്‍ താന്‍ ചിത്രങ്ങള്‍ പകര്‍ത്തുകയെന്നും മമ്മൂട്ടി വീഡിയോയിലൂടെ പറയുന്നു. പുതിയ വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.