LiveTV

Live

Entertainment

'ഫ്രെയിം ചെയ്ത ചെരിപ്പുകള്‍'; അര്‍ണബിന് പുരസ്കാരം നല്‍കാനെത്തി അനുരാഗ് കശ്യപും കുനാല്‍ കമ്രയും

പുരസ്കാരവുമായി റിപ്പബ്ലിക്ക് ടി.വിയുടെ ഓഫീസിലെത്തിയെങ്കിലും സെക്യൂരിറ്റി ജീവനക്കാര്‍ ഓഫീസില്‍ കടക്കാന്‍ സമ്മതിച്ചില്ല

'ഫ്രെയിം ചെയ്ത ചെരിപ്പുകള്‍'; അര്‍ണബിന് പുരസ്കാരം നല്‍കാനെത്തി അനുരാഗ് കശ്യപും കുനാല്‍ കമ്രയും

മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്കാരം അര്‍ണബ് ഗോസ്വാമിക്ക് നല്‍കി 'ആദരിക്കാന്‍' പുറപ്പെട്ട് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്പും സ്റ്റാന്‍റ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയും. 'ഫ്രെയിം ചെയ്ത ചെരിപ്പുകള്‍' ആണ് അര്‍ണബ് ഗോസ്വാമിക്ക് പുരസ്കാരമായി നല്‍കാന്‍ ഇരുവരും തീരുമാനിച്ചത്. പുരസ്കാരവുമായി റിപ്പബ്ലിക്ക് ടി.വിയുടെ ഓഫീസിലെത്തിയെങ്കിലും സെക്യൂരിറ്റി ജീവനക്കാര്‍ ഓഫീസില്‍ കടക്കാന്‍ സമ്മതിച്ചില്ല. പിറന്നാള്‍ ആഘോഷിക്കുന്ന അനുരാഗ് കശ്യപിനൊപ്പമാണ് താന്‍ പോയതെന്നും എന്നാല്‍ ചെന്നപ്പോള്‍ അനുവാദമില്ലാതെ കയറ്റാന്‍ അനുവദിക്കില്ലെന്ന് സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞതായും കുനാല്‍ കമ്ര ഫേസ്ബുക്കില്‍ കുറിച്ചു.

‘പിറന്നാളുകാരന്‍ അനുരാഗ് കശ്യപിനൊപ്പം മികച്ച മാധ്യമ പ്രവര്‍ത്തനം നടത്തുന്ന അര്‍ണബ് ഗോസ്വാമിക്ക് ഒരു അവാര്‍ഡ് നല്‍കാനായി റിപ്പബ്ലിക്കിന്റെ ഓഫീസില്‍ ചെന്നു. എന്നാല്‍ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞത് അനുവാദമില്ലാതെ അനുമതി തരില്ലെന്നാണ്,’ കുനാല്‍ കമ്ര ഫേസ്ബുക്കില്‍ കുറിച്ചു. ഇരുവരും റിപ്പബ്ലിക് ഓഫീസിന്റെ മുന്നില്‍ ചെരിപ്പ് പിടിച്ച് നില്‍ക്കുന്ന ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

'സമാന്തര ടെലിവിഷന്‍ വിചാരണ വേണ്ട'; അര്‍ണബിനെതിരെ ഡല്‍ഹി ഹൈക്കോടതി
Also Read

'സമാന്തര ടെലിവിഷന്‍ വിചാരണ വേണ്ട'; അര്‍ണബിനെതിരെ ഡല്‍ഹി ഹൈക്കോടതി

റിപ്പബ്ലിക്ക് ടി.വിക്കെതിരെ വ്യാപകമായി പരാതികളാണ് ഇതിനോടകം നിരവധി സന്ദര്‍ഭങ്ങളിലായി ഉയര്‍ന്നിരുന്നത്. റിപ്പബ്ലിക്കിനെതിരെ ഇന്ന് ഡല്‍ഹി ഹൈക്കോടതിയും വിമര്‍ശനമുയര്‍ത്തിയിരുന്നു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ റിപ്പബ്ലിക് ടിവി നടത്തുന്ന വ്യക്തിഹത്യാ പ്രചരണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ നല്‍കിയ ഹരജിയിലാണ് അര്‍ണബ് ഗോസ്വാമിക്കെതിരെ ഡല്‍ഹി ഹൈക്കോടതി രംഗത്തുവന്നത്. ഒരു കേസില്‍ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തേണ്ടെന്നാണ് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചത്.