LiveTV

Live

Entertainment

''ഒന്നുകില്‍ ഈ മഹാമാരി നമുക്ക് പിടിപെട്ടാലും സാരമില്ല എന്ന് വിചാരിക്കണം, അല്ലെങ്കില്‍ ഇത് മാറുന്നത് വരെ നമ്മള്‍ കാത്തിരിക്കണം''

കോവിഡ് കാലത്ത് സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്

''ഒന്നുകില്‍ ഈ മഹാമാരി നമുക്ക് പിടിപെട്ടാലും സാരമില്ല എന്ന് വിചാരിക്കണം, അല്ലെങ്കില്‍ ഇത് മാറുന്നത് വരെ നമ്മള്‍ കാത്തിരിക്കണം''

കോവിഡ് കാലം എല്ലാ വ്യവസായങ്ങള്‍ക്കും വറുതിയുടേതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളും തൊഴിലാളികളുടെ ലഭ്യത കുറവും കാരണം പലരും തങ്ങളുടെ വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടിക്കെട്ടി. മറ്റെല്ലാ മേഖലകളേയും പോലെതന്നെ കോവിഡ് കാലത്ത് ഏറ്റവുമധികം പ്രയാസങ്ങള്‍‌ നേരിട്ട ഒന്നാണ് സിനിമ മേഖല. ലോക്ഡൌണ്‍ കാരണം ഷൂട്ടിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കാനാകാതെയും തിയേറ്റര്‍ റിലീസ് നടക്കാതെയും ഒട്ടേറെ സിനിമകള്‍ ഇപ്പോഴും പെട്ടിക്കുള്ളിലാണ്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ നിര്‍മ്മാതാക്കള്‍ വരെ കോവിഡ് കാലത്ത് പ്രതിസന്ധിയിലായി. ഇപ്പോഴിതാ കോവിഡ് കാലത്ത് സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. ''ആറു മാസത്തിനിടെ ഏറെ ബുദ്ധിമുട്ടുകള്‍ സംഭവിച്ച വ്യവസായമാണ് സിനിമയും തിയേറ്റര്‍ മേഖലയും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പലരും മറ്റു വ്യവസായങ്ങളിലേക്ക് തിരിയാന്‍ തുടങ്ങി. എന്നാണ് ഇതിന് ഒരു അവസാനം ഉണ്ടാവുക എന്നറിയില്ല. ആ വേദനകളെല്ലാം മാറി എത്രയും വേഗം എല്ലാവര്‍ക്കും തിരിച്ചുവരാന്‍ കഴിയട്ടെ. പ്രതീക്ഷ കൈവിടുന്നില്ല. എങ്കിലും നമ്മുടെ ഒരു വര്‍ഷം നഷ്ടമായില്ലെ? ഒന്നുകില്‍ ഈ മഹാമാരി നമുക്ക് പിടിപെട്ടാലും സാരമില്ല എന്ന് വിചാരിക്കണം, അല്ലെങ്കില്‍ ഇത് മാറുന്നത് വരെ നമ്മള്‍ കാത്തിരിക്കണം''. അജു വര്‍ഗീസ് പറഞ്ഞു.