LiveTV

Live

Entertainment

'ബോളിവുഡില്‍ നടക്കുന്നത് അറിയില്ല, ലഹരിയിൽ നിന്നും സിനിമാ ലോകം അകന്നു നിൽക്കണം'; മാധവൻ

പുതിയ വെബ് സീരീസ് ചിത്രമായ 'സെവൻത് സെൻസി'ന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദുബൈയിൽ എത്തിയതായിരുന്നു മാധവൻ

'ബോളിവുഡില്‍ നടക്കുന്നത് അറിയില്ല, ലഹരിയിൽ നിന്നും സിനിമാ ലോകം അകന്നു നിൽക്കണം'; മാധവൻ

മയക്കുമരുന്ന് ഉൾപ്പെടെ എല്ലാ ലഹരിയിൽ നിന്നും സിനിമാ ലോകം അകന്നു നിൽക്കണമെന്ന് ചലച്ചിത്ര താരം ആർ. മാധവൻ. ലഹരി ജീവിതത്തെയും സിനിമയെയും അഭിലാഷങ്ങളെയും തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാധവൻ.

ലഹരിയിൽ നിന്ന് പൂർണമായും അകന്നുനിൽക്കണമെന്നും ആർ. മാധവൻ നിർദേശിച്ചു. അതേ സമയം ബോളിവുഡിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നേരിട്ട് വിവരങ്ങൾ ലഭിക്കാത്തതിനാൽ കൂടുതൽ പ്രതികരിക്കാൻ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വെബ് സീരീസ് ചിത്രമായ 'സെവൻത് സെൻസി'ന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദുബൈയിൽ എത്തിയതായിരുന്നു മാധവൻ. ചലച്ചിത്രം പൂർണമായും ദുബൈയിലാണ് ചിത്രീകരിക്കുന്നത്. ഒ.ടി.ടി സീരീസിൽ സിനിമയെക്കാളും വിപുലമായ രീതിയിലാകും സിനിമയുടെ ബജറ്റും കഥപറച്ചിലും.

ഒ.ടി.ടിയിൽ കഥപറയുന്നതിന് വളരെ സ്വാതന്ത്ര്യം കിട്ടുമെങ്കിലും അത് സാമൂഹിക സന്തുലിതാവസ്ഥയെ തകർക്കുന്ന രീതിയിലാകുമെന്ന് കരുതുന്നില്ലെന്നും മാധവൻ കൂട്ടിച്ചേർത്തു. പൂർണമായും മൊബൈലിൽ ചിത്രീകരിച്ച മലയാള ചലച്ചിത്രം സീ യൂ സൂൺ കാണാൻ സാധിച്ചില്ലെന്നും എങ്കിലും മികച്ച ആശയമാണിതെന്നും മാധവന്‍ പറഞ്ഞു.

കോവിഡ് കാലത്തും ദുബൈ നിലനിർത്തുന്ന സജീവത അദ്ഭുതകരമാണെന്ന് നിർമാതാവ് ഗൌരാംങ് ജോഷി പറഞ്ഞു. കരൺ ദാരാ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ജിബ്രാൻ നൂറാനിയുടേതാണ്. യു.എ.ഇയിലെ കലാകാരന്മാരും ഇതിൽ വേഷമിടുന്നുണ്ട്. മറ്റു താരങ്ങളും അണിയറ പ്രവർത്തകരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.