LiveTV

Live

Entertainment

നീയാണ് അച്ഛന്‍റെയും അമ്മയുടെയും സന്തോഷവും പ്രകാശവും; അല്ലിക്ക് പിറന്നാളാശംസകളുമായി പൃഥ്വി

ജന്‍മദിനത്തില്‍ മകള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്

നീയാണ് അച്ഛന്‍റെയും അമ്മയുടെയും സന്തോഷവും പ്രകാശവും; അല്ലിക്ക് പിറന്നാളാശംസകളുമായി പൃഥ്വി

നടന്‍ പൃഥ്വിരാജ് സുകുമാരന്‍റെയും സുപ്രിയ മേനോന്‍റെയും മകള്‍ അലംകൃതയുടെ ആറാം പിറന്നാളാണ് ഇന്ന്. ജന്‍മദിനത്തില്‍ മകള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.


ഡാഡയുടെ സങ്കടം മാറ്റാന്‍ കത്തുമായി അലംകൃത; മകളുടെ ഇംഗ്ലീഷ് തന്നെക്കാള്‍ മികച്ചതെന്ന് പൃഥ്വി
Also Read

ഡാഡയുടെ സങ്കടം മാറ്റാന്‍ കത്തുമായി അലംകൃത; മകളുടെ ഇംഗ്ലീഷ് തന്നെക്കാള്‍ മികച്ചതെന്ന് പൃഥ്വി

“പിറന്നാൾ ആശംസകൾ അല്ലി, നീയാണ് അച്ഛന്‍റെയും അമ്മയുടെയും സന്തോഷവും പ്രകാശവും .എന്‍റെ ഒരു ഭാഗം നീ കുട്ടിയായി തന്നെ ഇരിക്കാൻ ആഗ്രഹിക്കുമ്പോൾ മറ്റൊരു ഭാഗം നിന്‍റെ ഈ വളർച്ചയിൽ അഭിമാനം കൊള്ളുന്നു . ഇതുപോലെ അത്ഭുതം നിറഞ്ഞതും ലോകത്തോടുള്ള സ്നേഹം നിറഞ്ഞതുമായ വഴികളിലൂടെ വളരുക”, പൃഥ്വിരാജ് ഫേസ്‍ബുക്കിൽ കുറിച്ചു.

താനൊരു കര്‍ക്കശക്കാരനായ അച്ഛനല്ലെന്ന് പൃഥ്വിരാജ്
Also Read

താനൊരു കര്‍ക്കശക്കാരനായ അച്ഛനല്ലെന്ന് പൃഥ്വിരാജ്

നിറചിരിയോടെ കൈവീശി നില്‍ക്കുന്ന അല്ലിയുടെ ചിത്രമാണ് പൃഥ്വി കുറിപ്പിനൊപ്പം പങ്കുവച്ചത്. മകളുടെ വിശേഷങ്ങള്‍ പൃഥ്വിയും സുപ്രിയയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടെങ്കിലും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാറില്ല. ഏറെ നാളുകള്‍ക്ക് ശേഷമാണ് അലംകൃതയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്.