LiveTV

Live

Entertainment

അവളോ ഇന്‍റര്‍നാഷണല്‍ കുഴപ്പക്കാരിയല്ലേ...മഞ്ജു വാര്യര്‍ക്ക് മാഷപ്പ് വീഡിയോ ഒരുക്കി ആരാധകര്‍

മഞ്ജു അഭിനയിച്ച ചിത്രങ്ങളിലെ രംഗങ്ങളും ഹിറ്റ് ഡയലോഗുകളും കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്


അവളോ ഇന്‍റര്‍നാഷണല്‍ കുഴപ്പക്കാരിയല്ലേ...മഞ്ജു വാര്യര്‍ക്ക് മാഷപ്പ് വീഡിയോ ഒരുക്കി ആരാധകര്‍

ആദ്യ ചിത്രം മുതല്‍ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് മഞ്ജു വാര്യര്‍. സിനിമ നിര്‍ത്തി നീണ്ട ഇടവേളക്ക് ശേഷം തിരിച്ചുവന്നപ്പോഴും ആ ഇഷ്ടത്തിന് ഒരു കുറവും സംഭവിച്ചില്ല. മലയാള സിനിമയില്‍ ഏറ്റവും ആരാധകരുള്ള നടിമാരില്‍ ഒരാളും കൂടിയാണ് മഞ്ജു. മഞ്ജുവിന്‍റെ പിറന്നാളിന് മുന്നോടിയായി ആരാധകര്‍ ഒരുക്കിയ മാഷപ്പ് വീഡിയോ ഈ ഇഷ്ടത്തിന് തെളിവാണ്. സെപ്തംബര്‍ 10നാണ് മഞ്ജുവിന്‍റെ പിറന്നാള്‍.

 മഞ്ഞ് മലയില്‍ പൊളി ലുക്കില്‍ മഞ്ജു വാര്യര്‍; കയറ്റത്തിന്റെ പോസ്റ്റര്‍ പുറത്ത്
Also Read

മഞ്ഞ് മലയില്‍ പൊളി ലുക്കില്‍ മഞ്ജു വാര്യര്‍; കയറ്റത്തിന്റെ പോസ്റ്റര്‍ പുറത്ത്

മഞ്ജു അഭിനയിച്ച ചിത്രങ്ങളിലെ രംഗങ്ങളും ഹിറ്റ് ഡയലോഗുകളും കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഒപ്പം മഞ്ജുവിനെക്കുറിച്ച് പ്രശസ്തരായവര്‍ പറഞ്ഞ വാക്കുകളും വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. അരുൺ കെ ആർ, ഉണ്ണി സുരേന്ദ്രൻ എന്നിവർ ചേർന്ന് ഒരുക്കിയ വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മെഗാസ്റ്റാറിനൊപ്പം ലേഡിസൂപ്പര്‍സ്റ്റാറും; സ്വപ്ന സാഫല്യമെന്ന് മഞ്ജു വാര്യര്‍
Also Read

മെഗാസ്റ്റാറിനൊപ്പം ലേഡിസൂപ്പര്‍സ്റ്റാറും; സ്വപ്ന സാഫല്യമെന്ന് മഞ്ജു വാര്യര്‍

രണ്ടാം വരവിലും കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ സജീവമാണ് മഞ്ജു. സനല്‍കുമാര്‍ ശശിധരന്‍റെ കയറ്റം, സന്തോഷ് ശിവന്‍റെ ജാക്ക് ആന്‍ഡ് ജില്‍, സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്നിവയാണ് പുതിയ ചിത്രങ്ങള്‍.