LiveTV

Live

Entertainment

"ഹാപ്പി ബർത്ത്‌ഡേയ്ക്ക് വിളിക്കാത്തതിന് മമ്മൂക്കാനോട് മുണ്ടൂല..." കുഞ്ഞു ആരാധികയുടെ വീഡിയോ പങ്കുവെച്ച് മെഗാതാരം

'മമ്മൂക്കാനോട് മുണ്ടൂല. മമ്മൂക്ക എന്നെ ഹാപ്പി ബർത്ത്‌ഡേക്ക് വിളിച്ചിട്ടില്ല' എന്ന് ആവർത്തിച്ചു പറഞ്ഞ് മൂന്നു വയസ്സോളം പ്രായമുള്ള പെൺകുട്ടി കരയുന്നതാണ് വീഡിയോയിൽ.

"ഹാപ്പി ബർത്ത്‌ഡേയ്ക്ക് വിളിക്കാത്തതിന് മമ്മൂക്കാനോട് മുണ്ടൂല..." കുഞ്ഞു ആരാധികയുടെ വീഡിയോ പങ്കുവെച്ച് മെഗാതാരം

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ ജന്മദിനം സമൂഹമാധ്യമങ്ങൾ വലിയ ആഘോഷത്തോടെയാണ് കൊണ്ടാടിയത്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ പ്രായഭേദമന്യേ മമ്മൂട്ടിയുടെ 69-ാം വയസ്സിന്റെ ചെറുപ്പം ആഘോഷമാക്കി. എന്നാൽ, മമ്മൂക്കയുടെ 'ഹാപ്പി ബർത്ത്‌ഡേ'യ്ക്ക് വിളിക്കാത്തതിന് പരിഭവം പറഞ്ഞ് കരയുന്ന കൊച്ചുകുഞ്ഞിന്റെ വീഡിയോ മെഗാതാരം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഒരു മണിക്കൂറിൽ ഫേസ്ബുക്കിൽ രണ്ട് ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.

പിണങ്ങല്ലേ , എന്താ മോൾടെ പേര് ?

Posted by Mammootty on Tuesday, September 8, 2020

'മമ്മൂക്കാനോട് മുണ്ടൂല. മമ്മൂക്ക എന്നെ ഹാപ്പി ബർത്ത്‌ഡേക്ക് വിളിച്ചിട്ടില്ല' എന്ന് ആവർത്തിച്ചു പറഞ്ഞ് മൂന്നു വയസ്സോളം പ്രായമുള്ള പെൺകുട്ടി കരയുന്നതാണ് വീഡിയോയിൽ. മുതിർന്ന ഒരാൾ, നമുക്ക് മമ്മൂക്കായുടെ വീട്ടിൽ പോകാം എന്നു പറഞ്ഞ് സമാധാനിപ്പിക്കുന്നതും കേൾക്കാം. 'പിണങ്ങല്ലേ, എന്താ മോൾടെ പേര്?' എന്ന കുറിപ്പോടെയാണ് മമ്മൂട്ടി വീഡിയോ പങ്കുവെച്ചത്.