LiveTV

Live

Entertainment

''ആ പേടിയാണ് എന്നെ ഞാനാക്കിയത്...'' ദര്‍ശന രാജേന്ദ്രന്‍ സംസാരിക്കുന്നു

എനിക്ക് ഏത് സെറ്റ് ആയാലും, ആദ്യത്തെ ദിവസം അവിടേക്ക് ചെല്ലുന്നത് ആദ്യത്തെ ദിവസം സ്കൂളില്‍ പോകുന്നത് പോലെയാണ്. ഭയങ്കര ടെന്‍ഷനാണ്. ദര്‍ശന രാജേന്ദ്രനുമായി നടത്തിയ അഭിമുഖം

''ആ പേടിയാണ് എന്നെ ഞാനാക്കിയത്...'' 
ദര്‍ശന രാജേന്ദ്രന്‍ സംസാരിക്കുന്നു

1. ദര്‍ശന അവതരിപ്പിച്ച അനു സെബാസ്റ്റ്യനെ കാണാതാവുന്നതോടെയാണ് സി യു സൂണിലെ എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നത്...

അതെ, എല്ലാം തുടങ്ങുന്നത് അവിടെ നിന്നാണ്. പക്ഷെ, അതില്‍ കൂടുതല്‍ സിനിമയെക്കുറിച്ച് എനിക്കൊന്നും പറയാനറിയില്ല. ഫഹദാണ് സി യു സൂണിലേക്ക് എന്നെയും റോഷനെയും കൊണ്ടു വരുന്നത്. അദ്ദേഹം വിളിച്ച് ഇങ്ങനെയൊരു സംഭവമുണ്ട്, നമുക്ക് ഇരിക്കാം എന്ന് പറഞ്ഞതിന് ശേഷമാണ് ഞാന്‍ ഇതിലേക്കെത്തുന്നത്. സിനിമയുടെ ആദ്യ ഘട്ട ചര്‍ച്ചയില്‍ തന്നെ, ഈ സിനിമ എന്താണെന്ന് അറിയില്ല, എല്ലാര്‍ക്കും ചേര്‍ന്ന് സി യു സൂണ്‍ എന്താണെന്ന് കണ്ടുപിടിക്കാം എന്ന് മഹേഷേട്ടന്‍ പറഞ്ഞപ്പോള്‍ തന്നെ എക്സൈറ്റഡ് ആയിരുന്നു. അപ്പോള്‍ തന്നെ പ്ലൊജക്ടിന്‍റെ ഭാഗമാവുകയായിരുന്നു. കാരണം, ഞാന്‍ ഒരു തിയേറ്റര്‍ ആര്‍ടിസ്റ്റാണ്. ഒരു പ്ലേ എങ്ങനെ സംഭവിക്കുന്നോ, അതേപോലെത്തന്നെയാണ് ഈ സിനിമയും സംഭവിച്ചത്. സിനിമയില്‍ ഈ പ്രോസസിങ് എനിക്ക് അനുഭവിക്കാന്‍ സാധിച്ചിട്ടില്ല. പിന്നെ, സിനിമയില്‍ കൂടെയുണ്ടായിരുന്നവര്‍, അഭിനേതാക്കളായാലും സംവിധായകനായാലും, എനിക്ക് ഒപ്പം ജോലി ചെയ്യണം എന്ന് ഒരുപാട് ആഗ്രഹിച്ച ആളുകളാണ്. അതുകൊണ്ടുതന്നെ, വളരെ എക്സൈറ്റഡ് ആയിരുന്നു.

പിന്നെ, സിനിമയുടെ എല്ലാ ഡെവലപ്മെന്‍റുകളും പെട്ടന്നായിരുന്നു. പ്രീ പ്രൊഡക്ഷന്‍, ഷൂട്ട് എല്ലാം വളരെ പെട്ടന്നായിരുന്നു. എന്‍റെ പരമാവധി ഞാന്‍ ചെയ്തു, അതുകൊണ്ടുതന്നെ എനിക്ക് വളരെയധികം ഇഷ്ടമായ ഒരു വര്‍ക്ക് ആയിരുന്നു സി യു സൂണ്‍.

''ആ പേടിയാണ് എന്നെ ഞാനാക്കിയത്...'' 
ദര്‍ശന രാജേന്ദ്രന്‍ സംസാരിക്കുന്നു

2. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള റോഷനും ദര്‍ശനയും തിയേറ്റര്‍ ആര്‍ടിസ്റ്റുകളാണ്. സിനിമയുടെ പ്രോസസിങ്ങും ഒരു നാടകത്തിന്‍റേതുമായി ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. ഈ എന്‍വയോണ്‍മെന്‍റ് എത്രത്തോളം സഹായകമായി?

റോഷന്‍ വളരെ അടുത്ത സുഹൃത്താണ്. ഞങ്ങളൊന്നിച്ച് പെണ്ണും ചെറുക്കനും എന്നു പറയുന്ന സിനിമ നേരത്തെ ചെയ്തിരുന്നു. അതിന് ശേഷമാണ് സി യു സൂണിലേക്കെത്തിയത്. അതിനും മുമ്പേ ഞങ്ങള്‍ നാടകങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞാന്‍ ചെന്നൈയിലും റോഷന്‍ മുംബൈയിലുമെല്ലാം തിയേറ്ററുകളിലായി നാടകങ്ങള്‍ ചെയ്യ്ത വ്യക്തികളാണ്. പക്ഷെ, സിനിമക്കായി ഞങ്ങള്‍ കൊച്ചിയിലെത്തിയപ്പോഴും ഏറ്റവും കൂടുതല്‍ സംസാരിച്ചത്, കൊച്ചിയില്‍ ഇതുപോലെ നാടകങ്ങള്‍ ചെയ്യണം എന്നാണ്. അവസാനം, വെരി നോര്‍മല്‍ ഫാമിലിയിലൂടെ അതിന് തുടക്കം കുറിച്ചു. അതുകൊണ്ടുതന്നെ, റോഷനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ എളുപ്പമാണ്.

''ആ പേടിയാണ് എന്നെ ഞാനാക്കിയത്...'' 
ദര്‍ശന രാജേന്ദ്രന്‍ സംസാരിക്കുന്നു

3. സാധാരണ സിനിമയുണ്ടാകുന്ന രീതിയിലല്ല സി യു സൂണിന്‍റെ പ്ലൊഡക്ഷന്‍. ഐ ഫോണ്‍, ഗോ പ്രോ പോലുള്ള ചെറിയ ക്യാമറ സ്പേസിലാണ് ഷൂട്ടിങ് നടന്നത്. ഇതുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത രീതികളില്‍ അനു സെബാസ്റ്റ്യന്‍റെ നിസഹായതകളെല്ലാം, ഒരു അഭിനേത്രി എന്ന രീതിയില്‍ എങ്ങനെ കണ്‍സീവ് ചെയ്തു?

സിനിമ പൂര്‍ണമായും വീഡിയോ കോള്‍ ഫോര്‍മാറ്റ് ആയതുകൊണ്ട് തന്നെ സിനിമകളില്‍ കണ്ടുവന്നരിരുന്ന അഭിനയ രീതിയില്‍ തന്നെ മാറ്റം വേണ്ടിയിരുന്നു. കാരണം, വീഡിയോ കോള്‍ എന്നു പറയുന്നത് തന്നെ ഒരു വ്യക്തിയുടെ വളരെ സ്വകാര്യമായ ഒരു സ്പേസ് ആണ്. അത് ഏറ്റവും അടുത്ത ആളുകളോട് സംസാരിക്കുന്നതും നമ്മള്‍ നമ്മളെത്തന്നെ കാണുന്നതുമെല്ലാം വളരെ ലിമിറ്റഡ് സ്പേസിലാണ്. അവിടെ ഒരു തരത്തിലുമുള്ള മുഖം മൂടികളില്ല. അത് നാം റീ ക്രിയേറ്റ് ചെയ്യുമ്പോള്‍, അഭിനേതാവ് എന്ന രീതിയില്‍ നമ്മള്‍ സത്യസ്ന്ധത കാണിച്ചില്ലെങ്കില്‍ അത് പ്രേക്ഷകര്‍ക്ക് പെട്ടന്ന് മനസിലാകും. അത്തരമൊരു സ്പേസില്‍ പെര്‍ഫോം ചെയ്യുക എന്നത് തന്നെ വലിയ വെല്ലുവിളിയായിരുന്നു. ഈ രീതി പുതിയതായിരുന്നു, എങ്കിലും അത് എനിക്ക് ഒരുപാട് ഇഷ്ടമായി.

മഹേഷേട്ടനായാലും ഭയങ്കര നേരെ വാ നേരെ പോ എന്ന രീതിയിലുള്ള വ്യക്തിയാണ്. അതുകൊണ്ടുതന്നെ, എന്താണോ മനസില്‍ കണ്ടത്, അത് കണ്ടുപിടിക്കുന്നത് വരെ തുടരെത്തുടരെ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കും. നാടകത്തില്‍ ഇങ്ങനെയുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും സിനിമയില്‍ ഇത് ആദ്യമായിരുന്നു. അതുകൊണ്ടുതന്നെ കഷ്ടമായിരുന്നു, എന്നാല്‍ എളുപ്പമായിരുന്നു.

''ആ പേടിയാണ് എന്നെ ഞാനാക്കിയത്...'' 
ദര്‍ശന രാജേന്ദ്രന്‍ സംസാരിക്കുന്നു

4. സിനിമയെന്നത് തന്നെ ഒരു ഇമോഷണല്‍ ട്രീറ്റ്മെന്‍റാണ്. ഒരു സീന്‍ പ്രേക്ഷകനിലേക്ക് കണക്ട് ആയെങ്കില്‍ മാത്രമേ അത് വര്‍ക്ക് ഔട്ട് ആവുകയുള്ളു. അതിനാണ് വ്യത്യസ്ത ആംഗിളുകളില്‍, വ്യത്യസ്ത ലൈറ്റ് അപ്പ് ചെയ്ത്, സമയമെടുത്ത് സിനിമകള്‍ ഷൂട്ട് ചെയ്യുന്നത്. എന്നാല്‍ സി യൂ സൂണ്‍ ആ കണ്‍വെന്‍ഷണല്‍ രീതികളില്‍ നിന്നും മാറി നില്‍ക്കുകയും വിജയിക്കുകയും ചെയ്തു. സക്സസ് ആവുമെന്ന് പേടിയുണ്ടായിരുന്നോ? എന്താണ് ഇതിന്‍റെ സക്സസ് തിയറി?

സക്സസ് തിയറി പൂര്‍ണമായും മഹേഷേട്ടന് അവകാശപ്പെട്ടതും അറിയാവുന്നതുമാണ്. ഇപ്പൊ പറഞ്ഞത് പോലെ, സാധാരണ രീതിയിലല്ല, മൊബൈല്‍ കയ്യില്‍ പിടിച്ചൊക്കെയാണ് ഷൂട്ട് ചെയ്തത്. എനിക്ക് ഏത് സെറ്റ് ആയാലും, ആദ്യത്തെ ദിവസം അവിടേക്ക് ചെല്ലുന്നത് ആദ്യത്തെ ദിവസം സ്കൂളില്‍ പോകുന്നത് പോലെയാണ്. ഭയങ്കര ടെന്‍ഷനാണ്. അതിന് ശേഷം, ഒരു ടീമുമായി വര്‍ക്ക് ചെയ്ത്, അവരുമായി സിങ്ക് ആവുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നത് വ്യക്തമാകും. പക്ഷെ, ആ പേടി അപ്പൊഴും ഉണ്ടാകും. അത് ഒരു നല്ല കാര്യമായാണ് തോനുന്നത്. കാരണം, ഞാനെന്ന അഭിനേത്രിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളതും ആ പേടിയായിരുന്നു.

''ആ പേടിയാണ് എന്നെ ഞാനാക്കിയത്...'' 
ദര്‍ശന രാജേന്ദ്രന്‍ സംസാരിക്കുന്നു

5. സിനിമയും നാടകവും രണ്ടും രണ്ടാണ്. അതുകൊണ്ടുതന്നെ, സി യു സൂണ്‍ എത്ര മാത്രം വ്യത്യസ്തമായിരുന്നു?

എന്താണെന്ന് ചോദിച്ചാല്‍... പറയാന്‍ ബുദ്ധിമുട്ടാണ്. കാരണം, സി യു സൂണ്‍ നാടകം പോലെയും അല്ല, എന്നാല്‍ സിനിമ പോലെയും അല്ല . എന്തോ പുതിയൊരു സംഭവമായിരുന്നു. വേറെന്തോ ഒരു സംഭവം ചെയ്യുന്ന പോലെയായിരുന്നു. സിനിമ കണ്ടപ്പോള്‍ മനസിലായിട്ടുണ്ടാകുമല്ലോ. നാടകം ചെയ്യുമ്പോഴും, സ്റ്റോറി ടെല്ലിങ് ചെയ്യുമ്പോഴും സിനിമ ചെയ്യുമ്പോഴും എല്ലാം വളരെ വ്യത്യസ്തമായി ചെയ്യുന്ന മാനസികാവസ്ഥയാണ് ഉണ്ടാവാറ്. എന്നാല്‍, സി യൂ സൂണ്‍ ഈ കാറ്റഗറിയിലൊന്നും പെടാത്ത ഒരു സാധനമായിരുന്നു.

''ആ പേടിയാണ് എന്നെ ഞാനാക്കിയത്...'' 
ദര്‍ശന രാജേന്ദ്രന്‍ സംസാരിക്കുന്നു

6. ഒരു അഭിനേതാവ് എന്ന രീതിയില്‍ റെഫറന്‍സ് പോലും കുറവായ ഒരു സിനിമാറ്റിക് അപ്രോച്ച് ആണ് സി യൂ സൂണ്‍. മഹേഷ് നാരായണന്‍ എന്ന സംവിധായകന്‍റെ തീരുമാനങ്ങള്‍ എത്രത്തോളം സ്വാധീനിച്ചിരുന്നു?

അദ്ദേഹത്തിന്‍റെ വളരെ ക്ലിയറായ ഡയറക്ഷന്‍ വളരെധികം സഹായിച്ചിരുന്നു. അദ്ദേഹം എന്ത് പറയുന്നോ, ഒരു അഭിനേതാവ് എന്ന രീതിയില്‍ അത് മാത്രമാണ് നമുക്ക് മുന്നിലുണ്ടായിരുന്നത്. മഹേഷേട്ടന്‍ ഒരു കാര്യം പറയുമ്പോള്‍ നമ്മള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത വലിയൊരു ബാക്ക് സ്റ്റോറി തന്നെ അതിന് പിന്നിലുണ്ടാകും. അല്ലെങ്കില്‍, അത്രത്തോളം നമ്മെ അദ്ദേഹം ചിന്തിപ്പിക്കും. അതുകൊണ്ടുതന്നെ, he is faboulous to work with...

''ആ പേടിയാണ് എന്നെ ഞാനാക്കിയത്...'' 
ദര്‍ശന രാജേന്ദ്രന്‍ സംസാരിക്കുന്നു

7. ദര്‍ശനയുടെ പോയിന്‍റ് ഓഫ് വ്യൂവില്‍ ആരാണ് അനു സെബാസ്റ്റ്യന്‍?

അനു സെബാസ്റ്റ്യന്‍ ഒരു പോരാളിയാണ്. ജീവിതത്തില്‍ നേരിട്ട പ്രശ്നങ്ങളെയെല്ലാം ചെറുത്ത് തോല്‍പ്പിക്കാന്‍ എന്തെല്ലാം വഴികള്‍ മുന്നില്‍ കാണുന്നോ, നിസഹായതോടെയാണെങ്കിലും, അത് ഉപയോഗിക്കാന്‍ ധൈര്യം കാണിച്ച ഒരു പെണ്‍കുട്ടി. അതുകൊണ്ടുതന്നെ, ആ കഥാപാത്രവുമായി വല്ലാത്ത ഒരു അറ്റാച്ച്മെന്‍റ് പെട്ടന്ന് തന്നെ എനിക്കുണ്ടായി. അനു സെബാസ്റ്റ്യനെ അവതരിപ്പിക്കുമ്പോള്‍ എനിക്ക് ഒരുപാട് ചിന്തിക്കാനും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള ഒരു സ്പേസ് ലഭിച്ചിരുന്നു. എന്നിരുന്നാലും, സ്ക്രീന്‍ സ്പേസ് കുറവായതുകൊണ്ട് എല്ലാ രീതിയിലും അനുവിനെ അവതരിപ്പിക്കാനുള്ള സമയം ലിമിറ്റഡ് ആയിരുന്നു. പക്ഷെ, ഒരുപാട് കണ്ടുപിടിക്കാനും, ചൂഴ്ന്നെടുക്കാനുമുള്ള സാധ്യതകള്‍ തുറന്നു തരുന്ന കഥാപാത്രമായിരുന്നു അനു സെബാസ്റ്റ്യന്‍. അതുകൊണ്ടുതന്നെ അനു എനിക്ക് പ്രിയപ്പെട്ടതാണ്.

''ആ പേടിയാണ് എന്നെ ഞാനാക്കിയത്...'' 
ദര്‍ശന രാജേന്ദ്രന്‍ സംസാരിക്കുന്നു

8. ദര്‍ശയുടെ കരിയര്‍ എടുത്ത് നോക്കുകയാണെങ്കില്‍ മികച്ച ഒരുപാട് ടീമുകളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. മായാനദി, വിജയ് സൂപ്പറും പൌര്‍ണമിയും, സി യു സൂണ്‍, ഇനി വരാനിരിക്കുന്ന ഹൃദയം, തുറമുഖം അങ്ങനെ.... ദര്‍ശന എന്ന നടിയെ ഈ അനുഭവ സമ്പത്ത് എത്രത്തോളം സ്വാധീനിച്ചു?

അതെ, എനിക്ക് വളരെ ഭാഗ്യമുണ്ടെന്നാണ് തോന്നുന്നത്. ഒരു തവണ അസോസിയേറ്റ് ചെയ്താല്‍ ഇനിയും അവരുടെ സിനിമകളില്‍ അഭിനയിക്കണം എന്ന് തോന്നിപ്പിക്കുന്ന സംവിധായകരാണ് ഇവരെല്ലാം. അതു മാത്രമല്ല, അവരോടൊപ്പം വര്‍ക്ക് ചെയ്യണം എന്നത് എന്‍റെ വലിയ ആഗ്രഹങ്ങളിലൊന്ന് കൂടിയായിരുന്നു. മഹേഷേട്ടനായാലും, ആഷിക്കേട്ടനായാലും... എല്ലാരും...

ഞാന്‍ തികച്ചും അക്കാഡമിക്ക് ആയ ഒരു ബാക് ഗ്രൌണ്ടുള്ള ഒരു വ്യക്തിയായിരുന്നു. നാടകമാണ് എന്നെ മാറ്റിമറിച്ചത്. അവിടെയും ഇതുപോലെ വളരെ മികച്ച ടീമുകളുടെ കൂടെ ജോലി ചെയ്യാന്‍ സാധിച്ചിരുന്നു. മറ്റൊരു മേഖലയില്‍ ജോലിയുണ്ടായിരുന്നു, അത് വേണ്ടെന്ന് വച്ചിട്ടാണ് അഭിനയത്തിലേക്ക് വന്നത്. അതുകൊണ്ട് തന്നെ ചെയ്യുന്ന ഓരോ കഥാപാത്രവും നമ്മളെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നതാവണം, മനസിനോട് ചേര്‍ത്ത് നിര്‍ത്തുന്നതാവണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയുള്ള സിനിമകള്‍ മാത്രമേ ഇപ്പോള്‍ ചെയ്യുന്നുള്ളൂ. കാരണം, ഒരുപാട് കാര്യങ്ങള്‍ മുന്നിലൂടെ കടന്നുപോകുന്നു, ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചുറ്റും സംഭവിക്കുന്നു. എന്നാല്‍, അതില്‍ ചിലതിത് മാത്രമേ നമ്മെ ബാധിക്കുന്നതായതുള്ളൂ... അല്ലെ..?

''ആ പേടിയാണ് എന്നെ ഞാനാക്കിയത്...'' 
ദര്‍ശന രാജേന്ദ്രന്‍ സംസാരിക്കുന്നു