LiveTV

Live

Entertainment

പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയുടെ പ്രതിമ കളിമണ്ണില്‍ തീര്‍ത്ത് ഈ ആരാധകന്‍

ലോക്ഡൌണിലും വര്‍ക്ക് ഔട്ട് മുടക്കാത്ത മമ്മുട്ടി, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഫോട്ടായാണ് സച്ചിന്‍ കളിമണ്ണില്‍ തീര്‍ത്തത്

പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയുടെ പ്രതിമ കളിമണ്ണില്‍ തീര്‍ത്ത് ഈ ആരാധകന്‍

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍, അദ്ദേഹത്തിന്റെ പ്രതിമ കളിമണ്ണില്‍ നിര്‍മിച്ച് ആദരവേകി വയനാട് മാനന്തവാടി ഒഴക്കോടി സ്വദേശി സച്ചിന്‍. താരത്തിന്റെ കടുത്ത ആരാധകനാണ് സച്ചിന്‍. മമ്മൂട്ടിയുടെ കളിമണ്‍ രൂപം ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

ലോക്ഡൌണിലും വര്‍ക്ക് ഔട്ട് മുടക്കാത്ത മമ്മുട്ടി, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഫോട്ടായാണ് സച്ചിന്‍ കളിമണ്ണില്‍ തീര്‍ത്തത്. ഇഷ്ടതാരത്തിന്റെ രൂപം കളിമണ്ണില്‍ നിര്‍മിക്കാനെടുത്തത് വെറും മൂന്ന് ദിവസങ്ങള്‍. ശില്‍പ നിര്‍മാണത്തില്‍ യാതൊരു മുന്‍പരിചയവും ഇല്ലാതെയാണ് സച്ചിന്‍ ഇത്ര മനോഹരമായി കളിമണ്‍ പ്രതിമ നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിലൊക്കെയും താരത്തിന്റെ പിറന്നാൾ ദിനങ്ങളിൽ ചിത്രകാരനായ സച്ചിന്‍ വരച്ച ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രദർശിപ്പിക്കാറുണ്ടായിരുന്നു. ഇഷ്ടതാരത്തെ കാണാന്‍ ഒരുപാട് തവണ ശ്രമിച്ചെങ്കിലും ഇതുവരെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സച്ചിന് സാധിച്ചിട്ടില്ല.