LiveTV

Live

Entertainment

ഉത്സവപ്പറമ്പിലെ കൂട്ടത്തല്ല്, 'അജഗജാന്തരം'; ഒഫീഷ്യല്‍ പോസ്റ്റര്‍ കാണാം

ഒരു സമ്പൂര്‍ണ ആക്ഷന്‍ ചിത്രമാണെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന

ഉത്സവപ്പറമ്പിലെ കൂട്ടത്തല്ല്, 'അജഗജാന്തരം'; ഒഫീഷ്യല്‍ പോസ്റ്റര്‍ കാണാം

ആന്‍റണി വര്‍ഗീസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം അജഗജാന്തര'ത്തിന്‍റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഉത്സവപ്പറമ്പില്‍ നടക്കുന്ന സംഘട്ടനത്തിന്‍റെ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്‍. ഒരു സമ്പൂര്‍ണ ആക്ഷന്‍ ചിത്രമാണെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. അർജ്ജുൻ അശോകൻ, ചെമ്പൻ വിനോദ്‌ ജോസ്‌, സാബുമോൻ, അബ്ദുസമദ് എന്നിങ്ങനെ വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്.

ഉത്സവപ്പറമ്പിലെ കൂട്ടത്തല്ല്, 'അജഗജാന്തരം'; ഒഫീഷ്യല്‍ പോസ്റ്റര്‍ കാണാം

'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടിനു അപ്പച്ചനാണ് 'അജഗജാന്തരം' സംവിധാനം ചെയ്യുന്നത്. ജിന്‍റോ ജോര്‍ജ് ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തില്‍ ജേക്ക്സ് ബിജോയ്, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ സംഗീതമൊരുക്കുന്നു. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. അജിത് തലപ്പിള്ളിയും ഇമ്മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.