LiveTV

Live

Entertainment

നടന്‍ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു

ഗാംഭീര്യമുള്ള വില്ലനായും ഏറെ ചിരിപ്പിച്ച ഹാസ്യതാരമായും ജയപ്രകാശ് റെഡ്ഡി തിരശ്ശീലയിലെത്തി

നടന്‍ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു

പ്രശസ്ത തെലുങ്ക് സിനിമ താരം ജയപ്രകാശ് റെഡ്ഡി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുണ്ടൂരിലെ വീട്ടിലായിരുന്നു അന്ത്യം. നിരവധി മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും ഏറെ സുപരിചിതനാണ് ഇദ്ദേഹം. ആന്ധ്ര പൊലീസില്‍ ദീര്‍ഘകാലം സബ്ഇന്‍സ്പൊക്ടറായിരുന്ന ജയപ്രകാശ് റെഡ്ഡി 1988 ലാണ് സിനിമയിലെത്തുന്നത്.

ഗാംഭീര്യമുള്ള വില്ലനായും ഏറെ ചിരിപ്പിച്ച ഹാസ്യതാരമായും ജയപ്രകാശ് റെഡ്ഡി തിരശ്ശീലയിലെത്തി. മഹേഷ് ബാബു അഭിനയിച്ച 'സരിലേലുനിക്കവരലു' ലൂടെയാണ് അദ്ദേഹം അവസാനമായി വെള്ളിത്തിരയിലെത്തിയത്.

നാഗാര്‍ജുന, സാമന്ത, ജനീലിയ ദേശ്മുഖ്, കാജല്‍ അഗര്‍വാള്‍, മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, പ്രകാശ് രാജ്, സ എസ്.എസ് രാജമൗലി, മുന്‍ ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങി നിരവധി പേര്‍ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. രേഖപ്പെടുത്തിയിട്ടുണ്ട്