LiveTV

Live

Entertainment

''എന്റെ പ്രിയ സഹപാഠിക്ക് എന്ത് സമ്മാനമാണ് ഞാൻ നൽകേണ്ടത്..?''

സുഹൃത്തും മഹാരാജാസിലെ തന്റെ സീനിയറുമായിരുന്നു മമ്മൂട്ടിയെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു

''എന്റെ പ്രിയ സഹപാഠിക്ക് എന്ത് സമ്മാനമാണ് ഞാൻ നൽകേണ്ടത്..?''

ഇന്ന് പിറന്നാളാഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് ആശംസ നേര്‍ന്ന് സുഹൃത്തും സഹപാഠിയുമായ മന്ത്രി ഡോ. തോമസ് ഐസക്ക്. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രി ജന്മദിന ആശംസ പങ്കുവെച്ചത്. കോവിഡ് ചികിത്സയില്‍ കഴിയുന്ന മന്ത്രി, മമ്മൂട്ടി പണ്ടൊരിക്കല്‍ പറഞ്ഞ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ജന്മദിന സമ്മാനമായി നല്‍കുകയും ചെയ്തു.

ഇന്ന്, പ്രിയസ്നേഹിതനും സഹപാഠിയുമായ മമ്മൂട്ടിയുടെ പിറന്നാളാണ്. എന്താണ് അദ്ദേഹത്തിനൊരു ബെർത്ത്ഡേ ഗിഫ്റ്റ് കൊടുക്കുക?...

Posted by Dr.T.M Thomas Isaac on Monday, September 7, 2020

അറുപത്തിയൊമ്പതാം പിറന്നാളാഘോഷിക്കുന്ന മമ്മൂട്ടിക്ക് വിവിധ കോണുകളില്‍ നിന്നായി ആശംസ പ്രവാഹമാണ്. ഇതിനിടെയാണ് പഴയ കാല ഓര്‍മകള്‍ പങ്കുവെച്ചുള്ള മന്ത്രി തോമസ് ഐസക്കിന്റെ പിറന്നാളാശംസ. സുഹൃത്തും മഹാരാജാസിലെ തന്റെ സീനിയറുമായിരുന്നു മമ്മൂട്ടിയെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ 'ഫേസ്ബുക്ക് ഡയറി' എന്ന പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് മമ്മൂട്ടി നടത്തിയ പ്രസംഗം മന്ത്രി പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഡോ. തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ന്, പ്രിയസ്നേഹിതനും സഹപാഠിയുമായ മമ്മൂട്ടിയുടെ പിറന്നാളാണ്. എന്താണ് അദ്ദേഹത്തിനൊരു ബെർത്ത്ഡേ ഗിഫ്റ്റ് കൊടുക്കുക? ഞാനാണെങ്കിലിവിടെ തിരുവനന്തപുരം മെഡിക്കൽ കോളജിലും. എന്റെ തൊട്ടു സീനിയറായിരുന്നു, എറണാകുളം മഹാരാജാസിൽ. ഓർമ്മകൾ ധാരാളമുണ്ട്.

എന്റെ ഫേസ്ബുക്ക് ഡയറി എന്ന പുസ്തകം മണ്ണഞ്ചേരിയിൽ വെച്ച് അദ്ദേഹമാണ് പ്രകാശനം ചെയ്തത്. പുസ്തകം ഏറ്റുവാങ്ങിയത് ഞങ്ങളിരുവരുടെയും അധ്യാപകനായ പ്രൊഫ. എം കെ സാനുമാഷും. മഹാരാജാസ് ദിനങ്ങളുടെ സ്മരണപെയ്ത മനോഹരമായ സായാഹ്നം. അന്ന് പ്രിയ മമ്മൂട്ടി നടത്തിയ പ്രസംഗം ജന്മദിനോപഹാരമായി അദ്ദേഹത്തിന് സമർപ്പിക്കുന്നു. പുതിയ കാലത്തെക്കുറിച്ചും അതിന്റെ സംവേദനരീതികളെക്കുറിച്ചും അപ്ഡേറ്റായ മമ്മൂട്ടിയെ ഈ പ്രസംഗത്തിൽ കാണാം. എത്ര അനായാസമായാണ് അദ്ദേഹം മണ്ണഞ്ചേരിയിൽ തിങ്ങിനിറഞ്ഞ സദസിനെ കൈയിലെടുത്തത്....

പ്രിയ സ്നേഹിതൻ മമ്മൂട്ടിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ...