LiveTV

Live

Entertainment

പ്രിയപ്പെട്ട ഇച്ചാക്കാ...മമ്മൂട്ടിക്ക് 'പിറന്നാള്‍ ഉമ്മകളു'മായി മോഹന്‍ലാല്‍

ലാലിന്‍റെ ആശംസ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്

പ്രിയപ്പെട്ട ഇച്ചാക്കാ...മമ്മൂട്ടിക്ക് 'പിറന്നാള്‍ ഉമ്മകളു'മായി മോഹന്‍ലാല്‍

മലയാളത്തിന്‍റെ പ്രിയ നടന്‍ മമ്മൂട്ടി ഇന്ന് 69ാം പിറന്നാള്‍ നിറവിലാണ്. ചലച്ചിത്ര ലോകവും ആരാധകരും മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. ഉറ്റസുഹൃത്തും നടനുമായ മോഹന്‍ലാലും മമ്മൂക്കക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നു. ലാലിന്‍റെ ആശംസ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

My dear Ichakka..wish you a Happy Birthday and many more to come...Love you always....God bless 🙏

Posted by Mohanlal on Sunday, September 6, 2020

''പ്രിയപ്പെട്ട ഇച്ചാക്ക, സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു, എപ്പോഴും നിങ്ങളെ ഇഷ്ടപ്പെടുന്നു, ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്''. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ഫോട്ടോയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രമാണ് പോസ്റ്റിലുള്ളത്.

മോഹന്‍ലാലിനൊപ്പം ദിലീപ്,പൃഥ്വിരാജ്,ഹരിശ്രീ അശോകന്‍, ഇന്നസെന്‍റ് തുടങ്ങിയ താരങ്ങളും മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 'എന്‍റെ പ്രാഞ്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ' എന്നാണ് ഇന്നസെന്‍റ് ഫേസ്ബുക്കില്‍ കുറിച്ചത്. മമ്മൂട്ടിയും ഇന്നസെന്‍റും തകര്‍ത്ത് അഭിനയിച്ച പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്‍റ് എന്ന ചിത്രത്തില്‍ മമ്മൂക്ക അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരാണ് പ്രാഞ്ചി എന്ന ഫ്രാന്‍സിസ് ചിറമ്മേല്‍. ചിത്രത്തിലെ ഫോട്ടോയും ഇന്നസെന്‍റ് പങ്കുവച്ചിട്ടുണ്ട്.

എൻ്റെ പ്രാഞ്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ

Posted by Innocent on Sunday, September 6, 2020