LiveTV

Live

Entertainment

നജീം അര്‍ഷാദിന്‍റെയും പാര്‍വതിയുടേയും മാസ്മരിക ശബ്ദം; ''എന്‍ ശ്വാസ കാറ്റേ'' വൈറലാകുന്നു

ഇതിനോടകം തന്നെ നിരവധിയാളുകളാണ് യൂട്യൂബില്‍ ഈ വീഡിയോ കണ്ടത്

നജീം അര്‍ഷാദിന്‍റെയും പാര്‍വതിയുടേയും മാസ്മരിക ശബ്ദം; ''എന്‍ ശ്വാസ കാറ്റേ'' വൈറലാകുന്നു

നവാഗതനായ പി.സി സുധീര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആനന്ദക്കല്ല്യാണം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. എന്‍ 'ശ്വാസക്കാറ്റേ' എന്ന് തുടങ്ങുന്ന മനോഹര ഗാനം നജീം അര്‍ഷാദും പാര്‍വ്വതിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധിയാളുകളാണ് യൂട്യൂബില്‍ ഈ ഗാനം കണ്ടത്. സീബ്ര മീഡിയയുടെ ബാനറില്‍ പി.സി സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അഷ്കര്‍ സൌദനും കന്നട നടി അര്‍ച്ചനയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ശീബ കെ നാഥും സജിത മുരളീധരനും ചേര്‍ന്നാണ് വരികളെഴുതിയിരിക്കുന്നത്. രാജേഷ് ബാബു കെ. ശൂരനാടാണ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. പ്രമുഖ ചലച്ചിത്ര പിന്നണി ഗായകരായ എം ജി ശ്രീകുമാര്‍, ജ്യോത്സന, ഹരിശങ്കർ, സുനില്‍കുമാര്‍ കോഴിക്കോട്, ശ്രീകാന്ത് കൃഷ്ണ എന്നിവരും ആനന്ദകല്ല്യാണത്തില്‍ മറ്റ് ഗാനങ്ങള്‍ പാടുന്നുണ്ട്.