LiveTV

Live

Entertainment

'എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ വോയ്സ് മെസേജ്' മോഹന്‍ലാലിന്‍റെ ശബ്ദസന്ദേശത്തിന് നന്ദി അറിയിച്ച് ആരാധകന്‍

'പതിറ്റാണ്ടുകളായി എണ്ണിയാലൊടുങ്ങാത്ത തവണ കേട്ട ആ ശബ്ദം ഞാൻ ഇന്ന് ഒരുപാട് തവണ വീണ്ടും കേട്ടു...എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ വോയ്സ് മെസേജ്....'

'എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ വോയ്സ് മെസേജ്' മോഹന്‍ലാലിന്‍റെ ശബ്ദസന്ദേശത്തിന് നന്ദി അറിയിച്ച് ആരാധകന്‍

മോഹന്‍ലാല്‍ ചിത്രങ്ങളെ റിവ്യു ചെയ്യുമ്പോള്‍ അഭിനന്ദനങ്ങള്‍ കിട്ടാറുണ്ട് സഫീറിന്. അപ്പോഴുണ്ടാകുന്ന സന്തോഷത്തേക്കാള്‍ ഒരുപിടി മേലെയാണ് സഫീറിപ്പോള്‍. അതിന് കാരണവുമുണ്ട്, മോഹന്‍ലാലിന്‍റെ കട്ട ആരാധകന്‍ കൂടിയായ സഫീറിന് അവസാനമായി വന്ന അഭിനന്ദന സന്ദേശമാണ് അതിന് കാരണം. ചന്ദ്രലേഖയുടെ റിവ്യു എഴുതിയത് വായിച്ച് സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണ അഭിനന്ദനം അറിയിച്ചത്. മറ്റ് അഭിനന്ദനങ്ങളില്‍ നിന്നെല്ലാം വ്യതസ്തമായി സഫീറിന് ഇത്രയും ത്രില്‍ അടിക്കാന്‍ കാരണവും ഇത് തന്നെ.

മോഹന്‍ലാല്‍ ഓഡീയോ രൂപത്തില്‍ അയച്ച സന്ദേശം സഫീര്‍ ഫേസ്ബുക്കില്‍ അപ്‍ലോഡ് ചെയ്തിരുന്നു. മോഹന്‍ലാലിന്‍റെ അഭിനന്ദനത്തിന് നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ചുള്ള സഫീറിന്‍റെ കുറിപ്പും വൈറലായി.

ഇതിന് മുമ്പ് മോഹന്‍ലാലിന്‍റെ ഹിറ്റ് സിനിമയായ ചന്ദ്രലേഖയെ കുറിച്ച് സഫീര്‍ അഹമ്മദ് എഴുതിയ കുറിപ്പും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

സഫീര്‍ അഹമ്മദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

'ഒരുപാട് കൊതിച്ച ആ വോയിസ്‌ മെസേജ്'

എൻ്റെ ഇഷ്ട മോഹൻലാൽ സിനിമകളെ കുറിച്ചുള്ള ഓരോ ലേഖനങ്ങൾ എഴുതുമ്പോഴും, അത് പ്രധാനപ്പെട്ട ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച് വരുമ്പോഴും ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ആ ലേഖനങ്ങൾ ലാലേട്ടൻ്റെ കൈയ്യിൽ എത്തി ചേർന്നിരുന്നുവെങ്കിൽ എന്ന്, അത് വായിച്ച് അദ്ദേഹത്തിന് എന്ത് തോന്നിയിട്ടുണ്ടാകാം എന്ന്, എനിക്ക് ഒരു വോയ്സ് മെസേജ് അയച്ചിരുന്നുവെങ്കിൽ എന്ന്..ഓരോ പ്രാവിശ്യം അതുണ്ടാകാതെ വരുമ്പോൾ ചെറിയൊരു നിരാശ തോന്നും,പക്ഷേ അടുത്ത എഴുത്ത് തുടങ്ങുമ്പോൾ ആ നിരാശ അങ്ങ് പോകും...എന്നാൽ ഇന്ന് ലാലേട്ടൻ എൻ്റെ ചന്ദ്രലേഖ ലേഖനം കണ്ട്, അത് വായിച്ചിട്ട് എനിക്കൊരു വോയ്സ് മെസേജ് അയച്ചിരിക്കുന്നു...'Mr.സഫീർ, മോഹൻലാലാണ്' എന്ന് കേട്ടതോടെ എൻ്റെ കിളി പോയി...അത് കേട്ട് കഴിഞ്ഞപ്പോൾ പണ്ട് മുഗൾ തിയേറ്ററിൽ നിന്നും ചന്ദ്രലേഖ കണ്ടിറങ്ങിയ പോലെ ഇമോഷണലായി... പതിറ്റാണ്ടുകളായി എണ്ണിയാലൊടുങ്ങാത്ത തവണ കേട്ട ആ ശബ്ദം ഞാൻ ഇന്ന് ഒരുപാട് തവണ വീണ്ടും കേട്ടു...എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ വോയ്സ് മെസേജ്

എൻ്റെ ഈ സന്തോഷം,ലാലേട്ടന്റെ ആ വോയിസ്‌ മെസ്സേജ്,എന്റെ എഴുത്തുകളെ സ്നേഹിക്കുന്ന,പ്രോൽസാഹിപ്പിക്കുന്ന നിങ്ങൾക്കായി പങ്ക് വെയ്ക്കുന്നു.

'ഒരുപാട് കൊതിച്ച ആ വോയിസ്‌ മെസേജ്' എൻ്റെ ഇഷ്ട മോഹൻലാൽ സിനിമകളെ കുറിച്ചുള്ള ഓരോ ലേഖനങ്ങൾ എഴുതുമ്പോഴും, അത് പ്രധാനപ്പെട്ട...

Posted by Safeer Ahamed on Saturday, September 5, 2020

ചന്ദ്രലേഖയെ കുറിച്ച് സഫീര്‍ അഹമ്മദ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ്

''ചന്ദ്രയുടെ ആൽഫിയും ലേഖയുടെ അപ്പുക്കുട്ടനും വന്നിട്ട് 23 വർഷങ്ങൾ'' 1997 സെപ്തംബർ മാസത്തിലെ അഞ്ചാം തിയ്യതി,ഒരു വാഹന...

Posted by Safeer Ahamed on Friday, September 4, 2020