LiveTV

Live

Entertainment

'ലോകമാകെയും കോടികോടികള്‍ നെഞ്ചിലേറ്റും മമ്മൂക്ക'; പിറന്നാള്‍ ഗാനമെത്തി

നാളെയാണ് മമ്മൂട്ടിയുടെ ജന്മദിനം‌.

'ലോകമാകെയും കോടികോടികള്‍ നെഞ്ചിലേറ്റും മമ്മൂക്ക'; പിറന്നാള്‍ ഗാനമെത്തി

പ്രിയ താരം മമ്മൂട്ടിക്ക് ജന്മദിന ആശംസകളുമായി സിനിമാ സംവിധായകര്‍. പാട്ട് ഒരുക്കിയാണ് സംവിധായകരുടെ സംഘം മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നത്. നാളെയാണ് മമ്മൂട്ടിയുടെ ജന്മദിനം‌. ഗായകന്‍ അഫ്സല്‍ ആണ് ഗാനം ആലപിച്ചത്.

സന്തോഷ് വർമയുടെ വരികൾക്ക് നാദിർഷ സംഗീതം നല്‍കി. മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ ദൃശ്യങ്ങള്‍ ചേര്‍ത്താണ് ഗാനം തയ്യാറാക്കിയത്. സംവിധായകരായ അജയ് വാസുദേവും രമേഷ് പിഷാരടിയും മാർത്താണ്ഡനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ഡിക്സണും ബാദുഷയുമാണ് അണിയറയില്‍.

ആരാധകര്‍ക്ക് ആഘോഷിക്കാനായി മാസ് ഗാനം തന്നെയാണ് നാദിര്‍ഷയും സംഘവും ഒരുക്കിയത്.