LiveTV

Live

Entertainment

പുതുതലമുറയോട് 1992ല്‍ മമ്മൂട്ടി പറഞ്ഞ കാര്യം..!

നടി ശോഭന, മുരളി, കൊച്ചിൻ ഹനീഫ, സിദ്ദീഖ്, സെെനുദ്ദീൻ, കുഞ്ചൻ എന്നീ താരങ്ങൾക്ക് പുറമെ സംവിധായകൻ ലോഹിതദാസ്, കെെതപ്രം ദാമോദരൻ നമ്പൂതിരി എന്നിവരും വീഡിയോയിൽ വന്നു പോകുന്നു.

പുതുതലമുറയോട് 1992ല്‍ മമ്മൂട്ടി പറഞ്ഞ കാര്യം..!

''അടുത്തതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ കിഴക്കൻ പത്രോസ്, മഹാന​ഗരം.. പിന്നെ ഫാസിലിന്റെ ഒരു തമിഴ് പടമുണ്ട്, ഒരു ഹിന്ദി പടമുണ്ട്...'' മെ​ഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒരു പഴയകാല ഇന്റർവ്യൂവിൽ നിന്നുള്ള വാക്കുകളാണ് ഇവ..! അതായത്, മമ്മൂട്ടിയുമായി 1992ൽ നടത്തിയതായിരുന്നു അഭിമുഖം. പഴയകാല അഭിമുഖം ഇപ്പോൾ പുറത്തിറങ്ങിയപ്പോള്‍ അതില്‍ ഓര്‍മ്മകളും കൗതുക കാഴച്ചകളും ഒട്ടേറെ.

'മെ​ഗാ സ്റ്റാർ മമ്മൂട്ടി നെെറ്റ്സ്' എന്ന ​പേരിൽ ഖത്തറിൽ നടന്ന സ്റ്റേജ് ഷോക്കായി ദോഹയിൽ എത്തിയ മമ്മൂട്ടിയുമായി എ.വി.എം ഉണ്ണി നടത്തിയതായിരുന്നു അഭിമുഖം. പരിപാടിക്കായി പല താരങ്ങളും ദോഹയിലെ ഹോട്ടലിൽ എത്തിച്ചേരുന്നതും, കേക്ക് മുറിച്ച് ആഘോഷിക്കുന്നതുമെല്ലാം രസകരമായി തന്നെ ഒൻപത് മിനിറ്റ് ദെെര്‍ഘ്യമുള്ള വീഡിയോയിലുണ്ട്.

അന്നത്തെ സിനിമാ ചിത്രീകരണത്തെ കുറിച്ചും, സിനിമയിലേക്ക് കടന്നുവരാൻ താൽപര്യമുള്ള 'പുതുതലമുറ'ക്ക് വേണ്ടി നൽകാനുള്ള പാഠവും മമ്മൂട്ടി അഭിമുഖത്തിൽ പറയുന്നു. വെറും സിനിമാ മോഹം കൊണ്ട് മാത്രം ആരും സിനിമയിലേക്ക് വന്ന് അബദ്ധത്തിൽ ചാടരുത്... സിനിമയെ കുറിച്ചും, സിനിമാ ചിത്രീകരണത്തെ കുറിച്ചും അറിയാതെ ഉള്ള ജോലി നഷ്ടപ്പെടുത്തി സിനിമാക്കാരനാകാൻ നോക്കരുത് എന്നിങ്ങനെയുള്ള ഉപദേശവും മമ്മൂട്ടിക്ക് അഭിമുഖത്തിൽ നൽകാനുണ്ട്.

മമ്മൂട്ടിക്കും ഭാര്യക്കുമൊപ്പം കുഞ്ഞു ദുൽഖറിനേയും വീഡിയോയിൽ കാണാം. നടി ശോഭന, മുരളി, കൊച്ചിൻ ഹനീഫ, സിദ്ദീഖ്, സെെനുദ്ദീൻ, കുഞ്ചൻ എന്നീ താരങ്ങൾക്ക് പുറമെ സംവിധായകൻ ലോഹിതദാസ്, കെെതപ്രം ദാമോദരൻ നമ്പൂതിരി എന്നിവരും വീഡിയോയിൽ വന്നു പോകുന്നു.