LiveTV

Live

Entertainment

'മാമനെ സംഘിയാക്കല്ലേ മക്കളേ...'

കരിക്കിന്റെ 'സ്മെെൽ പ്ലീസ്' എന്ന കോമഡി വീഡിയോയിൽ അർജുൻ രത്തൻ അവതരിപ്പിച്ച മാമൻ കഥാപാത്രമാണ് അടികൊണ്ട ആർ.എസ്.എസ് കാര്യവാഹക് ആയി സമൂഹ മാധ്യമങ്ങളിൽ കറങ്ങിയത്.

'മാമനെ സംഘിയാക്കല്ലേ മക്കളേ...'

കരിക്ക് വെബ് സീരീസിലെ ചൊറിയൻ മാമനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കാരണം പക്ഷേ അൽപം രാഷ്ട്രീയപരമാണ്. കരിക്ക് ഇറക്കിയ കല്യാണ എപ്പിസോഡിൽ, കല്യണത്തലേന്ന് പിള്ളേര് അടിച്ച് ശരിപ്പെടുത്തിയ 'മാമൻ' പക്ഷേ സോഷ്യൽ മീഡ‍ിയയിൽ അറിയപ്പെട്ടത്, മുസ്‍ലിം വിവാഹത്തിൽ പങ്കെടുത്തതിന് അടി കിട്ടിയ ആർ.എസ്.എസ് കാര്യവാഹക് എന്ന തലക്കെട്ടോടെയാണ് !

'മാമനെ സംഘിയാക്കല്ലേ മക്കളേ...'

കരിക്കിന്റെ 'സ്മെെൽ പ്ലീസ്' എന്ന കോമഡി വീഡിയോയിൽ അർജുൻ രത്തൻ അവതരിപ്പിച്ച മാമൻ കഥാപാത്രമാണ് അടികൊണ്ട ആർ.എസ്.എസ് കാര്യവാഹക് ആയി സമൂഹ മാധ്യമങ്ങളിൽ കറങ്ങിയത്. 'സ്മെെല്‍ പ്ലീസ്' ഇറങ്ങിയ ശേഷമുള്ള മാമന്‍റെ ഡയലോഗ് 'മാമനോടൊന്നും തോന്നല്ലേ മക്കളേ' സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

'ഹിന്ദി ഹെ മേരാ രാഷ്ട്ര ഭാഷ' എന്ന ട്വിറ്റർ അക്കൗണ്ട് വഴി ആർ.എസ്.എസിനെ ടാ​ഗ് ചെയ്തുകൊണ്ടാണ് ചിത്രം പ്രചരിച്ചത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ഹിന്ദുക്കളോട് ചെയ്യുന്ന ക്രൂരതയാണ് ഇത്, ഈ വിവരം എല്ലാവരിലും എത്തിക്കൂ എന്ന ഹിന്ദിയിലുള്ള സന്ദേശത്തോടെയായിരുന്നു പോസ്റ്റർ പ്രചരിച്ചത്. ദെെവത്തിന്റെ സ്വന്തം നാട്ടില്‍ സംഭവിച്ച കാര്യം എന്നും ചിത്രത്തിന് താഴെ ചേര്‍ത്തിരുന്നു. സം​ഗതി ഏതായാലും ഉടനെ വെെറലായി. മാമന്‍ പോസ്റ്റ് ഇട്ട ശേഷം ഈ അക്കൗണ്ട് പിന്നീട് ഡിലീറ്റ് ചെയ്ത് പോയെങ്കിലും 'ആര്‍.എസ്.എസ് മാമ'ന്‍റെ ചിത്രം പറ പറന്നു.

'മാമനെ സംഘിയാക്കല്ലേ മക്കളേ...'

മാമന്റെ ചിത്രം ട്രോളെന്ന തരത്തിൽ ഏറ്റുപിടിച്ചവർക്കും പിന്നീട് കാര്യം കെെവിട്ട് പോയി. ട്രോൾ സംഘ് ​ഗ്രൂപിന്റെ ലോ​ഗോ സഹിതം ഷെയർ ചെയ്ത ചിത്രം, പക്ഷേ പല അക്കൗണ്ടുകളിലും വളരെ ​ഗൗരവത്തോടെയാണ് ചർച്ച ചെയ്യപ്പെട്ടത്. ജസ്റ്റിസ് ഫോർ ചന്ദ്രബോസ് എന്ന ഹാഷ് ടാ​ഗോടെയാണ് ചിത്രം പ്രചരിച്ചത്.