LiveTV

Live

Entertainment

ഇതല്ല, എന്‍റെ കല്യാണം ഇങ്ങനല്ലാ...!! കല്യാണ വാര്‍ത്ത നിഷേധിച്ച് കൃഷ്ണപ്രഭ

ഫേസ്ബുക്കിലൂടെയാണ് കൃഷ്ണപ്രഭ ഫോട്ടോയുടെ സത്യാവസ്ഥ അറിയിച്ചത്

ഇതല്ല, എന്‍റെ കല്യാണം ഇങ്ങനല്ലാ...!! 
കല്യാണ വാര്‍ത്ത നിഷേധിച്ച് കൃഷ്ണപ്രഭ

രജിത് കുമാറും കൃഷ്ണപ്രഭയും തമ്മില്‍ വിവാഹം ചെയ്തുവെന്ന നിലക്ക് പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി കൃഷ്ണപ്രഭയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബിഗ് ബോസ് മത്സരാർത്ഥിയായ രജിത് കുമാറിന്റെയും നടി കൃഷ്ണപ്രഭയുടെയും വിവാഹ വേഷത്തില്‍ പുറത്തുവന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തതോടെയാണ് സംഭവം വൈറലാകുന്നത്. ഇതോടെ ഇരുവരും വിവാഹം ചെയ്തുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുകയായിരുന്നു.

എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് മനസിലാക്കിയതിനെത്തുടര്‍ന്ന് ഫോട്ടോയുടെ നിജസ്ഥിതിയെക്കുറിച്ച് താരം തന്നെ വിശദീകരണവുമായ് വരികയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് കൃഷ്ണപ്രഭ ഫോട്ടോയുടെ സത്യാവസ്ഥ അറിയിച്ചത്. ഒരു സ്വകാര്യ ചാനലിലെ ഹാസ്യപരിപാടിക്ക് വേണ്ടി എടുത്ത ചിത്രമാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും താന്‍ വിവാഹം കഴിച്ചിട്ടില്ലെന്നുമായിരുന്നു കൃഷ്ണപ്രഭയുടെ ഫേസ്ബുക്ക് കുറിപ്പ്.

കൃഷ്ണപ്രഭയുടെ ഫേസ്ബുക്ക് പോസ്റ്റ്

രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്.. രജിത് സാറിനൊപ്പമുള്ള ഈ ഫോട്ടോസ് അതിൽ നിന്നുള്ളതാണ്..! ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല.. എന്റെ കല്യാണം ഇങ്ങനെയല്ല!

എന്ന് അവിവാഹിതയായ കൃഷ്ണപ്രഭ

രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ'...

Posted by Krishna Praba on Saturday, September 5, 2020