LiveTV

Live

Entertainment

സത്യനേശൻ നാടാരായി ധ്യാന്‍; കടവുൾ സകായം നടനസഭ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ധ്യാനിന്‍റെ കഥാപാത്രത്തിന്‍റെ പേര് സത്യനേശൻ നാടാർ എന്നാണ് എന്നറിഞ്ഞതോടെ, നടൻ സത്യന്‍റെ ജീവിതമാണോ ചിത്രം പറയുന്നത് എന്ന സംശയമുയര്‍ത്തിയിരിക്കയാണ് സിനിമാപ്രേമികള്‍.

സത്യനേശൻ നാടാരായി ധ്യാന്‍; കടവുൾ സകായം നടനസഭ  ചിത്രത്തിന്‍റെ  ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

കടവുൾ സകായം നടനസഭ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലാണ് ഫേസ്‍ബുക്കിലൂടെ ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്. ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍. ചിത്രത്തിൽ സത്യനേശൻ നാടാരായാണ് ധ്യാൻ എത്തുന്നത്. നവാഗതനായ ജിത്തു വയലിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിപിൻ ചന്ദ്രനാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും. രാജശ്രീ ഫിലിംസിന്‍റെ ബാനറില്‍ കെ ജി രമേശ്, സീനു മാത്യൂസ് എന്നിവരാണ് നിര്‍മ്മാണം.

ധ്യാനിന്‍റെ കഥാപാത്രത്തിന്‍റെ പേര് സത്യനേശൻ നാടാർ എന്നാണ് എന്നറിഞ്ഞതോടെ, നടൻ സത്യന്‍റെ ജീവിതമാണോ ചിത്രം പറയുന്നത് എന്ന സംശയമുയര്‍ത്തിയിരിക്കയാണ് സിനിമാപ്രേമികള്‍. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്ററില്‍ തന്നെ സത്യനേശന്‍ നാടാരായി ധ്യാന്‍ ശ്രീനിവാസന്‍ എന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേരുകൊണ്ട് വ്യത്യസ്തമായ ചിത്രത്തിന്‍റെ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

വടക്കൻ തിരുവിതാകൂർ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തിലെ ധ്യാനിന്‍റെ കഥാപാത്രത്തിന്‍റെ പേരിന് മാത്രമേ സത്യനുമായി ബന്ധമുള്ളുവെന്നും സിനിമ പറയുന്നത് സത്യന്‍റെ ജീവിതമല്ലെന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല.

മിഥുനത്തിലെ നെടുമുടി സ്വാമിയെപ്പോലെ ഒടുവിൽ തേങ്ങ ഉടച്ചിട്ടുണ്ട് കേട്ടോ. പടത്തിന് പേരിട്ടു. കടവുൾ സകായം നടനസഭ. ആരുടെയും...

Posted by Bipin Chandran on Thursday, September 3, 2020