LiveTV

Live

Entertainment

രാഗിണി മലയാളത്തില്‍ അഭിനയിച്ചത് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം

കന്നട ചലച്ചിത്രമേഖലയിലെ പ്രധാനതാരമായ രാഗിണി ആകെ രണ്ട് മലയാള ചിത്രത്തിലാണ് അഭിനയിച്ചിട്ടുള്ളത്. രണ്ടും മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമായിരുന്നു.

രാഗിണി മലയാളത്തില്‍ അഭിനയിച്ചത് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കന്നട സിനിമാതാരം രാഗിണി ദ്വിവേദി മലയാളത്തിലഭിനയിച്ചത് മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം. കന്നട ചലച്ചിത്രമേഖലയിലെ പ്രധാനതാരമായ രാഗിണി ആകെ രണ്ട് മലയാള ചിത്രത്തിലാണ് അഭിനയിച്ചിട്ടുള്ളത്. രണ്ടും മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമായിരുന്നു.

രാഗിണി മലയാളത്തില്‍ അഭിനയിച്ചത് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം

മേജർ രവി സംവിധാനം ചെയ്ത ‘കാണ്ഡഹാർ’ എന്ന ചിത്രത്തിലെ നായികയായിരുന്നു രാഗിണി. മോഹല്‍ലാലും അമിതാഭ്ബച്ചനുമടക്കമുള്ള വന്‍ താരനിര അണിനിരന്ന ചിത്രമായിരുന്നു കാണ്ഡഹാര്‍. ഗണേഷ് വെങ്കടരാമന്റെ നായികാ വേഷമായിരുന്നു രാഗിണിക്ക് ചിത്രത്തില്‍. മമ്മൂട്ടിയുടെ ഫെയ്സ് റ്റു ഫെയ്സ് എന്ന ചിത്രത്തിലും രാഗിണിയായിരുന്നു നായിക. വി എം വിനുവാണ് ചിത്രത്തിന്റെ സംവിധായകന്‍.

രാഗിണി മലയാളത്തില്‍ അഭിനയിച്ചത് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം

ബെംഗളൂരുവിലാണ് താരം ജനിച്ചു വളർന്നത്. 2009 ൽ പുറത്തിറങ്ങിയ ‘വീര മഡകാരി’ എന്ന ചിത്രത്തിലൂടെയാണ് രാഗിണി സിനിമാരംഗത്തെത്തുന്നത്. വീര മഡാകരി’ക്ക് ഏതാനും അവാർഡുകൾ ലഭിച്ചിരുന്നു. പിന്നീട് കന്നഡ ചലച്ചിത്ര രംഗത്തെ ശ്രദ്ധിക്കപ്പെട്ട നടികളിലൊരാളായി മാറി.

2008 ൽ നടന്ന ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ രാഗിണി റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫാഷൻ ഡിസൈനർമാരായ മനീഷ് മൽഹോത്ര, രോഹിത് ബാൽ, സബ്യാസാചി മുഖർജി തുടങ്ങിയവരുടെ മോഡലായും താരം പ്രവർത്തിച്ചിരുന്നു.

കെംപെഗൌഡ, ആരക്ഷക, ശിവ, രാഗിണി ഐപിഎസ്, നിമിര്‍ന്തു നില്‍, ജണ്ഡ പൈ കാപിഗറു എന്ന ചിത്രങ്ങളിലും അഭിനയിച്ചു. 2019 ല്‍ പുറത്തിറങ്ങിയ അധ്യക്ഷ ഇന്‍ അമേരിക്കയാണ് രാഗിണി അഭിനയച്ചതില്‍ ഏറ്റവുമവസാനം റിലീസ് ചെയ്തത്. രാഗിണിയുടെ 25-ാം ചിത്രമാണിത്.