LiveTV

Live

Entertainment

സൂഫിയും സുജാതയും താരം ദേവ് മോഹന്‍ വിവാഹിതനായി

ആഗസ്ത് 25ന് ഇരിങ്ങാലക്കുടയിലായിരുന്നു വിവാഹം

സൂഫിയും സുജാതയും താരം ദേവ് മോഹന്‍ വിവാഹിതനായി

സൂഫിയും സുജാതയും’ താരം ദേവ് മോഹൻ വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് വധു. വിവാഹത്തെക്കുറിച്ച് സൂചന നൽകുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് കഴിഞ്ഞ ദിവസം ദേവ് പങ്കുവച്ചിരുന്നു. റജീനക്കൊപ്പമുള്ള ഫോട്ടോയും ഷെയര്‍ ചെയ്തിരുന്നു. ആഗസ്ത് 25ന് ഇരിങ്ങാലക്കുടയിലായിരുന്നു വിവാഹം. ബംഗളൂരുവില്‍ ജോലി ചെയ്യുകയാണ് റജീന.

“നീയെന്‍റെ ആത്മാവിന് തെളിച്ചം തന്നു. ഇതൊരു മുത്തശ്ശിക്കഥയല്ല, പത്ത് വര്‍ഷമായി കരുത്തേകുന്നതാണ്. നല്ല കാലങ്ങളിലും മോശം സമയത്തും നീ കൂടെ നിന്നു, ക്ഷമയോടെ, എനിക്കു കരുത്തേകുന്ന തൂണായി….എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങൾക്കെല്ലാം നീ സാക്ഷിയായിരുന്നു. എന്നും നിന്നോട് ചേർന്നിരിക്കാൻ എന്നെ അനുവദിക്കൂ… നിന്‍റെ സന്തോഷങ്ങളിൽ പങ്കാളിയാവാൻ, നിനക്കൊപ്പം ഈ ജീവിതം ആഘോഷിക്കാൻ… പ്രിയപ്പെട്ടവരുടെ അനുഗ്രഹാശിസുകളാൽ ഒരുമിച്ചുള്ള യാത്ര തുടങ്ങാനിരിക്കുകയാണല്ലോ നമ്മൾ… എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും ഞങ്ങൾ ആഗ്രഹിക്കുന്നു…” എന്നാണ് റജീനയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ദേവ് കുറിച്ചത്.

സൂഫിയും സുജാതയിലൂടെ സിനിമയിലെത്തിയ താരമാണ് തൃശൂര്‍ സ്വദേശിയായ ദേവ് മോഹന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ നേടിയെടുത്തു താരം.