LiveTV

Live

Entertainment

മിന്നല്‍ മുരളിക്ക് ആശംസകളുമായി ഹൃതിക് റോഷന്‍; നന്ദി പറഞ്ഞ് ടൊവീനൊ തോമസ്

''വേഗമേറിയ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളിയായി ടൊവീനൊ, ടീമിന് എന്‍റെ എല്ലാ ആശംസകളും"

മിന്നല്‍ മുരളിക്ക് ആശംസകളുമായി ഹൃതിക് റോഷന്‍; നന്ദി പറഞ്ഞ് ടൊവീനൊ  തോമസ്

മാലയാളത്തിന്‍റെ ആദ്യ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളിക്ക് ബോളിവുഡ് സൂപ്പര്‍ ഹീറോയുടെ ആശംസ. ക്രിഷ് എന്ന സൂപ്പര്‍ ഹീറോ ചിത്രത്തിലൂടെ മലയാളികളെ ഉള്‍പ്പെടെ അമ്പരപ്പിച്ച ഹൃതിക് റോഷനാണ് മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന ലേബലിലെത്തുന്ന മിന്നല്‍ മുരളി'ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ''വേഗമേറിയ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളിയായി ടൊവീനൊ, ടീമിന് എന്‍റെ എല്ലാ ആശംസകളും" എന്നാണ് ഹൃതിക് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഹൃതികിന്‍റെ പോസ്റ്റിന് ടൊവീനൊ നന്ദിയും പറഞ്ഞിട്ടുണ്ട്. ടൊവീനൊ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പര്‍ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ജസ്റ്റിന്‍ മാത്യു, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. സമീര്‍ താഹിര്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ഷാന്‍ റഹ്‍മാനാണ് സംഗീതമൊരുക്കുന്നത്. മിന്നല്‍ മുരളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ടീസറിനും മികച്ച പ്രേക്ഷകപിന്തുണയാണ് ലഭിക്കുന്നത്.