LiveTV

Live

Entertainment

''കറുത്തിരുണ്ടവനാണ്ടാ മാവേലി''; മാങ്കോസ്റ്റീന്‍ ക്ലബിന്‍റെ മാവേലിപ്പാട്ട് വൈറാലാകുന്നു

നാടോടിക്കഥകളില്‍ മലയാളികള്‍ കേട്ടുമറന്ന മാവേലി എന്ന കഥാപാത്രസങ്കല്‍പ്പങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ ഒരാളായിരുന്നു മാവേലി എന്നാണ് പാട്ടിലൂടെ മാങ്കോസ്റ്റീന്‍ ക്ലബ് പറഞ്ഞുവെക്കുന്നത്

''കറുത്തിരുണ്ടവനാണ്ടാ മാവേലി''; മാങ്കോസ്റ്റീന്‍ ക്ലബിന്‍റെ മാവേലിപ്പാട്ട് വൈറാലാകുന്നു

മലയാളി കേട്ടുപഠിച്ച മാവേലിക്കഥകളില്‍ നിന്നും വ്യത്യസ്ഥമായൊരു മാവേലിപ്പാട്ടുമായി എത്തിയിരിക്കുകയാണ് മാങ്കേസ്റ്റീന്‍ ക്ലബ്.നാടോടിക്കഥകളില്‍ മലയാളികള്‍ കേട്ടുമറന്ന മാവേലി എന്ന കഥാപാത്രസങ്കല്‍പ്പങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ ഒരാളായിരുന്നു മാവേലി എന്നാണ് പാട്ടിലൂടെ മാങ്കോസ്റ്റീന്‍ ക്ലബ് പറഞ്ഞുവെക്കുന്നത്.

വെളുത്ത് തുടുത്ത്, ഉയരം കുറഞ്ഞ്, കുടവയറുള്ള, പൂണൂലിട്ട്, രാജകീയ വേഷത്തിലെത്തുന്ന മാവേലിയെയാണ് മലയാളികള്‍ക്ക് പരിചയം. എന്നാല്‍ കറുത്തിരുണ്ട് ആരോഗ്യവാനായ നല്ല ഉയരമുള്ള ഒരു മാവേലിയെ മലയാളികള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ?

എന്നാല്‍ അത്തരത്തിലൊരാളായിരുന്നു മാവേലി എന്നാണ് മാങ്കോസ്റ്റീന്‍ ക്ലബ്ബ് പാട്ടിലൂടെ പറയുന്നത്. ഐത്തവും അനാചാരങ്ങളും, ജാതി മേല്‍ക്കോയ്മയും നിലനിന്നിരുന്ന ഒരു ഇരുണ്ട കാലത്തിന്‍റെ നേര്‍ചിത്രങ്ങളാണ് 'കരളില്‍ തീ കത്തണ കാലത്ത്' എന്ന് തുടങ്ങുന്ന രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

അന്‍സിഫ് അബു, അജയ് ജിഷ്ണു സുധേയന്‍ എന്നിവരുടെ വരികള്‍ക്ക് ഹരിപ്രസാദാണ് സംഗീതം നല്‍കിയിരിക്കുന്നത്. സച്ചിന്‍, സുര്‍ജിത് സുരേന്ദ്രന്‍ എന്നിവരാണ് ആല്‍ബത്തിന് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.