LiveTV

Live

Entertainment

മുഴു കുടിയനായി ജയസൂര്യ; 'വെള്ള'ത്തിന്‍റെ ടീസര്‍ എത്തി

ഏത് സമയവും മദ്യപിക്കുന്ന മുരളി എന്ന മുഴുക്കുടിയന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്

മുഴു കുടിയനായി ജയസൂര്യ; 'വെള്ള'ത്തിന്‍റെ ടീസര്‍ എത്തി

ജയസൂര്യയെ നായകനാക്കി ജി.പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'വെള്ള'ത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഏത് സമയവും മദ്യപിക്കുന്ന മുരളി എന്ന മുഴുക്കുടിയന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. ചിത്രത്തിന്‍റെ ടീസര്‍ വീഡിയോ മോഹന്‍ലാലും പുറത്ത് വിട്ടു.

അഭിനയിച്ച് ഫലിപ്പിക്കാന്‍ പ്രയാസമേറിയ കഥാപാത്രമായിരുന്നു മുരളി എന്നാണ് ജയസൂര്യയുടെ അഭിപ്രായം. ജയസൂര്യയും സംയുക്തമേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ഇന്ദ്രൻസ്,ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ഇടവേള ബാബു, ജോണി ആന്‍റണി,വെട്ടുക്കിളി പ്രകാശൻ,നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ,ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഫ്രണ്ട്‍ലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോസ് കുട്ടി മഠത്തില്‍ യദു കൃഷ്ണ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് റോബി വര്‍ഗീസാണ് ക്യാമറ ചലിപ്പിക്കുന്നത്. ബി.കെ ഹരിനാരായണന്‍, നിധേഷ് നടേരി, ഫൌസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബിജിത്ത് ബാലയാണ് എഡിറ്റര്‍.