LiveTV

Live

Entertainment

സുരാജും കുഞ്ചാക്കോയും പ്രധാന വേഷങ്ങളില്‍; 'ഗ്ര്‍ര്‍ര്‍' ന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് പൃഥ്വി രാജ്

മൃഗശാലയുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന

സുരാജും കുഞ്ചാക്കോയും പ്രധാന വേഷങ്ങളില്‍; 'ഗ്ര്‍ര്‍ര്‍' ന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് പൃഥ്വി രാജ്

സുരാജ് വെഞ്ഞാറംമൂടും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഗ്ര്‍ര്‍ര്‍'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് പൃഥ്വി രാജ്. ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് പോസ്റ്റര്‍ പുറത്ത് വിട്ടത്. പൃഥ്വിരാജ് നായകനായെത്തിയ എസ്ര ഒരുക്കിയ ജെയ് കെ തന്നെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൃഗശാലയുമായി ബന്ധപ്പെട്ട് കിടക്കുന്ന കഥയാണ് ചിത്രം പറയുന്നത് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. എന്നാല്‍ സിനിമയില്‍ മറ്റാരൊക്കെ അഭിനയിക്കുന്നുണ്ടെന്നോ, പിന്നണിയല്‍ ആരൊക്കൊയുണ്ടെന്നോ വ്യക്തമല്ല. ഏറെ പ്രേക്ഷക പീതി നേടിയ അഞ്ചാം പാതിരയാണ് കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ അവസാന ചിത്രം.