LiveTV

Live

Entertainment

സണ്ണി ലിയോണിക്ക് ശേഷം അഡ്മിഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ച് കാര്‍ട്ടൂണ്‍ കഥാപാത്രം: പൊലീസ് കേസ്

ബം​ഗാളിലെ സിലി​ഗുരി കോളേജിലായിരുന്നു കാർട്ടൂൺ വിദ്യാർഥിക്ക് 'പഠിക്കാൻ' ഭാ​ഗ്യം കിട്ടിയത്

സണ്ണി ലിയോണിക്ക് ശേഷം അഡ്മിഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ച് കാര്‍ട്ടൂണ്‍ കഥാപാത്രം: പൊലീസ് കേസ്

ബോളിവുഡ് താരം സണ്ണി ലിയോണിക്കും ​ഗായിക നേഹ കക്കാറിനും പിറകെ അഡ്മിഷൻ ലിസ്റ്റിൽ ഇടം പിടിച്ച് കാർട്ടൂൺ കഥാപാത്രവും. ജാപ്പനീസ് കാർട്ടൂൺ കഥാപാത്രമായ ഷിൻചൻ നൊഹറയുടെ പേരാണ് ബിരുദ വിദ്യാർഥികളുടെ പട്ടികയിൽ ഇടം പിടിച്ചത്. അബദ്ധം പറ്റിയത് മനസ്സിലായ ഉടനെ കോളേജ് അധികൃതർ പേര് നീക്കം ചെയ്തു.

ബം​ഗാളിലെ സിലി​ഗുരി കോളേജിലായിരുന്നു കാർട്ടൂൺ വിദ്യാർഥിക്ക് 'പഠിക്കാൻ' ഭാ​ഗ്യം കിട്ടിയത്. കോവിഡ‍് കാരണം പൂർണമായും ഓൺലെെനായാണ് അഡ്മിഷൻ നടപടികൾ നടത്തിയത്. ഓണ്‍ലെെന്‍ അപേക്ഷകരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിനായി പുറമെ നിന്നുള്ളൊരു സ്ഥാപനത്തെ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ വിദ്യാർഥികളുടെ പേര് വിവരങ്ങൾ പരിശോധിച്ചിരുന്നത് കോളേജ് തന്നെയായിരുന്നു. ഇതിനിടെ ഏതോ വിരുതൻ ഒപ്പിച്ച പണി പക്ഷെ കോളേജിന് തിരിച്ചറിയാനായില്ല. സംഭവത്തിൽ സെെബർ സെല്ലിന് പരാതി നൽകി.

നേരത്തെ സമാനമായ രീതിയിൽ ​ഗായിക നേഹ കക്കറുടെ പേര് മാൾഡ മണിക്ചക്ക് കോളേജിലെ ബി.എ ഇം​ഗ്ലീഷ് കോഴ്സ് ലിസ്റ്റിൽ വന്നിരുന്നു. മറ്റ് മൂന്ന് കോളേജുകളുടെ ലിസ്റ്റിൽ സണ്ണി ലിയോണിയുടെ പേരും വന്നത് ചർച്ചയായിരുന്നു. ഈ സംഭവത്തിലും സെെബർ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോവിഡ് - ലോക്ക് ഡൗൺ കാരണം ഈ വർഷത്തെ കോളേജ് അഡ്മിഷൻ പൂർണമായും ഓൺലെെൻ വഴിയാക്കികൊണ്ട് ബം​ഗാൾ സർക്കാർ ഉത്തരവിട്ടിരുന്നു.