LiveTV

Live

Entertainment

തട്ടുപൊളിപ്പന്‍ മുരളി..! മിന്നല്‍ മുരളി ടീസര്‍ പുറത്ത്

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്

തട്ടുപൊളിപ്പന്‍ മുരളി..! മിന്നല്‍ മുരളി ടീസര്‍ പുറത്ത്

സൂപ്പർഹീറോ കഥയുമായെത്തുന്ന ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയുടെ ടീസർ പുറത്തിറങ്ങി. ടോവിനോ കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ് ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

നല്ല തട്ടുപൊളിപ്പന്‍ ബി.ജി.എമ്മോട് കൂടി സസ്പെൻസിൽ പൊതിഞ്ഞെത്തിയ ടീസറിൽ തനിനാടൻ മുഖംമൂടി വേഷത്തിലാണ് ടോവി‍നോ പ്രത്യക്ഷപ്പെടുന്നത്. സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ടോവിനോയോടൊപ്പം ചിത്രത്തിൽ വേഷമിടും.

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്മാനാണ് സം​ഗീതം.