LiveTV

Live

Entertainment

തുമ്പിയുടെയും മാവേലിയുടെയും വ്യത്യസ്തമായ പ്രണയകഥ; സോഷ്യൽമീഡിയയിൽ കയ്യടി നേടി ഫോക്‌ലോർ ഡ്രാമ

'ചതിക്കപ്പെട്ട ചക്രവർ‍ത്തിക്ക് സമ‍ർപ്പണം' എന്ന തലക്കെട്ടോടെയാണ് വീഡിയോ ആരംഭിക്കുന്നത്

തുമ്പിയുടെയും മാവേലിയുടെയും വ്യത്യസ്തമായ പ്രണയകഥ; സോഷ്യൽമീഡിയയിൽ കയ്യടി നേടി ഫോക്‌ലോർ ഡ്രാമ

ആട്ടം കലാസമിതി നിർമ്മിച്ച പൂതൻ എന്ന മ്യൂസിക്കൽ ആൽബത്തിന് ശേഷം, സംവിധായകനായ ജോഷും, മ്യൂസിക് ഡയറക്ടർ മണികണ്ഠൻ അയ്യപ്പയും, സിനിമാറ്റോഗ്രാഫർ അശോക് വിഷ്ണുവും, ഈ ഓണത്തിന് 'തുമ്പി' എന്ന മ്യൂസിക്കൽ ഫോക്‌ലോർ ഡ്രാമയിലൂടെ വീണ്ടും ഒന്നിക്കുന്നു.

പഴയകാല ഓണവും, തിരുവോണ ദിവസം ഓണാഘോഷ പരിപാടികൾക്ക് ഇടയിൽ നടക്കുന്ന പ്രണയവും, പ്രശ്നങ്ങളുമാണ് മേജർരവിയുടെ സംവിധാനസഹായിയും, 'ജില്ലംപെപ്പരെ' എന്ന സിനിമയിലൂടെ സ്വതന്ത്രസംവിധായകനായ ജോഷ് തുമ്പിയിലൂടെ പറഞ്ഞുവെക്കുന്നത്.

മൺമറഞ്ഞുപോയ പഴയകാലഘട്ടത്തിന് ദൃശ്യത്തിലൂടെ പുതുജീവൻ നൽകുന്നത് പൂതൻ്റെ സിനിമാറ്റോഗ്രാഫർ കൂടിയായ അശോക് വിഷ്ണുവാണ്. പഴമയുടെ ഗന്ധം ഒട്ടുംചോരാതെ സംഗീതം നിർവഹിച്ചിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്. രോഹിത് വി.എസ് ആണ് എഡിറ്റർ.

'ചതിക്കപ്പെട്ട ചക്രവർ‍ത്തിക്ക് സമ‍ർപ്പണം' എന്ന തലക്കെട്ടോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പതിഞ്ഞ താളത്തില്‍ തുടങ്ങി ചടുലതാളത്തിലേക്ക് ഉയരുന്ന സംഗീതത്തിന് അതിനൊത്ത കഥയും കഥാപരിസരവും ആൽബത്തിന് മിഴിവേക്കുന്നു.

ആട്ടം കലാസമിതിയുടെ പിന്തുണയോട് കൂടി ഈ കോവിഡ്കാലത്ത് കഴിവുള്ള കലാകാരൻമാരെ അണിനിരത്തി ഒവല്‍ എന്‍റര്‍ടെയിന്‍മെന്‍റിൻ്റെ ബാനറിൽ ശ്രീജിത്ത് പെരിങ്ങാടും, അജിത് നായരുമാണ് 'തുമ്പി' നിർമിച്ചിരിക്കുന്നത് . ഈ കഴിഞ്ഞ അത്തം ദിനത്തില്‍ റിലീസ് ചെയ്ത 'തുമ്പി 'സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുകയാണ്. പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും പ്രതീക്ഷകള്‍ അസ്തമിക്കുന്നില്ല എന്ന മഹത്തായ സന്ദേശം ആണ് ഈ കൂട്ടായ്മ നമ്മെ കാണിച്ച് തരുന്നത്.