LiveTV

Live

Entertainment

പൊള്ളുന്ന ചരിത്രം ഓര്‍മിപ്പിച്ച് റാപ് സംഗീതം 'സിന്ദ'

രാജ്യത്തെ ന്യൂനപക്ഷ വേട്ടയും മുസ്‍ലിം ജീവിത പ്രതിസന്ധിയും പാട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പൊള്ളുന്ന ചരിത്രം ഓര്‍മിപ്പിച്ച് 
റാപ് സംഗീതം 'സിന്ദ'

മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിൽ പൗരത്വം തീരുമാനിക്കപ്പെടുന്ന സമൂഹത്തെ പൊള്ളുന്ന ചരിത്രം ഓർമ്മിപ്പിച്ചുള്ള റാപ് ​സോങ് ശ്രദ്ധേയമാകുന്നു. ഹലാൽ ഹിപ് ഹോപ് സംഘം പുറത്തിറക്കിയ 'Zinda' എന്ന റാപ്പ് സം​ഗീതമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മലബാറിൽ നടന്ന മാപ്പിളമാരുടെ പ്രക്ഷോഭത്തെ ചരിത്രത്തിൽ വളച്ചൊടിക്കുന്നതിനും, വർ​ഗീയമായി അക്രമിക്കുന്നതിനും ശക്തമായ അണിയറ നീക്കം നടക്കുന്നതിനെ പ്രതിരോധിച്ചുള്ളതാണ് റാപ് സോങ്. രാജ്യത്തെ ന്യൂനപക്ഷ വേട്ടയും മുസ്‍ലിം ജീവിത പ്രതിസന്ധിയും പാട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഷാദ് - മൂസി ടീം എഴുതി ഹലാൽ ഹിപ് ഹോപ്പിൽ നിന്നുള്ള 'സിന്ദ' സംവിധാനം ചെയ്തൊരുക്കിയത് സൽമാൻ കൊച്ചിയാണ്. സാഹിറും ഷറഫുദ്ദീനും ചേര്‍ന്നാണ് ഛായാ​ഗ്രഹണം.