LiveTV

Live

Entertainment

സുശാന്ത് സിംഗിന്‍റെ ആത്മഹത്യ; നടി റിയ ചക്രവര്‍ത്തിയെ സി.ബി.ഐ 10 മണിക്കൂര്‍ ചോദ്യം ചെയ്തു

റിയയുടെ സഹോദരൻ ഷോവികിനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ഇരുവരുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടോയെന്നാണ് സംഘം പരിശോധിക്കുന്നത്

സുശാന്ത് സിംഗിന്‍റെ ആത്മഹത്യ; നടി റിയ ചക്രവര്‍ത്തിയെ സി.ബി.ഐ 10 മണിക്കൂര്‍ ചോദ്യം ചെയ്തു

ബോളിവുഡ് താരം സുശാന്ത് സിങിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടി റിയ ചക്രഭർത്തിയെ സി.ബി.ഐ ചോദ്യം ചെയ്തു. പത്ത് മണിക്കൂറിലധികം സമയമാണ് സി.ബി.ഐ ചോദ്യം ചെയ്തത്. നടിയും കുടുംബവും സുശാന്തിനെ മാനസികമായി പീഡിപ്പിക്കുകയും സമ്പത്ത് കവർന്നെടുക്കുകയും ചെയ്തെന്ന സുശാന്തിന്‍റെ കുടുംബത്തിന്‍റെ ആരോപണം മുൻ നിർത്തിയായിരുന്നു ചോദ്യം ചെയ്യൽ.

റിയയുടെ സഹോദരൻ ഷോവികിനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ഇരുവരുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടോയെന്നാണ് സംഘം പരിശോധിക്കുന്നത്. സുശാന്തിന്‍റെ സുഹൃത്ത് സിദ്ധാർഥ് പിത്താനിയെയും പാചകക്കാരൻ നീരജിനെയും സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. വിവിധ ഏജൻസികൾ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് റിയ ആരോപിച്ചു. അന്വേഷണം സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകുന്നത് പത്രധർമത്തിന് നിരക്കാത്ത രീതിയിലാണെന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും പ്രതികരിച്ചു.