LiveTV

Live

Entertainment

വീണ്ടും സ്പോര്‍ട്സ് ചിത്രവുമായി രജിഷ; പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

രാഹുല്‍ റിജി നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്


വീണ്ടും സ്പോര്‍ട്സ് ചിത്രവുമായി രജിഷ; പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

ഫൈനല്‍സിനു ശേഷം വീണ്ടും സ്പോര്‍ട്സ് താരമായി രജിഷ വിജയനെത്തുന്നു. ഖൊ ഖൊ താരമായി രജിഷ എത്തുന്ന ചിത്രത്തിന് ഖൊ ഖൊ എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. രാഹുല്‍ റിജി നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2017ലെ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചത്തിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് രാഹുല്‍ റിജി നായര്‍.

മോഹന്‍ലാല്‍ ആണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്‍റെ അനൌണ്‍സ്മെന്‍റ് പോസ്റ്റര്‍ പുറത്തുവിട്ടത്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് ആണ്. ഛായാഗ്രഹണം ടോബിന്‍ തോമസ്.

പന്ത്രണ്ട് പേരടങ്ങുന്ന ടീം കളിക്കുന്ന ഒരു കളിയാണ് ഖോ ഖോ.ഒന്‍പത് പേർ മാത്രമാണ് കളിക്കളത്തിലുണ്ടാവുക. എതിർ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിപോലുള്ള ഒരു കളിയാണിത്. ഇന്ത്യയിലെ പ്രശസ്തമായ പരമ്പരാഗതമായ കളികളിലൊന്നാണിത്. ദക്ഷിണാഫ്രിക്കയിലും ഈ കളി നിലവിലുണ്ട്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫൈനൽസിൽ സൈക്ലിസ്റ്റ് ആയിട്ടായിരുന്നു രജീഷ പ്രത്യക്കഷപ്പെട്ടത്. സുരാജ് വെഞ്ഞാറന്മൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Here is the first look poster of Kho Kho, Directed by Rahul Riji Nair under the banner of First Print Studios starring Rajisha Vijayan. All the best team.

Posted by Mohanlal on Friday, August 28, 2020