LiveTV

Live

Entertainment

ബ്ലാക് പാന്തര്‍,അവഞ്ചേര്‍സ് നടന്‍ ചാഡ്‌വിക് ബോസ്‌മാന്‍ അന്തരിച്ചു

ബ്ലാക്ക് പാന്തറിലെ നായക വേഷത്തിലൂടെയാണ് ബോസ്മാൻ പ്രശസ്തനായത്

ബ്ലാക് പാന്തര്‍,അവഞ്ചേര്‍സ് നടന്‍ ചാഡ്‌വിക് ബോസ്‌മാന്‍ അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടൻ ചാഡ്‌വിക് ബോസ്മാൻ അന്തരിച്ചു. 43 വയസ്സായിരുന്നു. ലോസ് ആ‍ഞ്ചല്‍സിലെ വസതിയിലാണ് അന്ത്യം. ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിലെ നായക വേഷത്തിലൂടെയാണ് ബോസ്മാൻ പ്രശസ്തനായത്. കറുത്ത വർഗക്കാരനായ ഹിറ്റ്മേക്കർ എന്ന നിലയില്‍ ബോസ്മാൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. നാല് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ചാഡ്‌വിക്.

ഫ്രം മാര്‍ഷല്‍ ടു ഡ ഫൈവ് ബ്ലഡ്സ്, ഓഗസ്റ്റ് വില്‍സണ്‍സ് മാ റെയ്നീസ് ബ്ലാക്ക് ബോട്ടം തുടങ്ങി നിരവധി സിനിമകളില്‍ കാന്‍സര്‍ ബാധിതനായിരിക്കെ അദ്ദേഹം അഭിനയിച്ചു. 1976 നവംബര്‍ 29ല്‍ ജനിച്ച ചാഡ്വിക് സിനിമകള്‍ക്ക് പുറമെ നിരവധി ടെലിവിഷന്‍ സീരിയലുകളുടെയും ഭാഗമായി.

ഹിറ്റ് സിനിമയായ ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെയാണ് ബോസ്മാന്‍ പ്രശസ്തനായത്. ഗെറ്റ് ഓണ്‍ അപ്, 42, ഗോഡ്സ് ഓഫ് ഈജിപ്ത്, ക്യാപ്റ്റന്‍ അമേരിക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. പിന്നീട് അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേഴ്സ് എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.