LiveTV

Live

Entertainment

"ആര്‍ക്കായാലും അസൂയ തോന്നും;" ടൊവിനോയുടെ മസില്‍ ചിത്രത്തിന് അജു വര്‍ഗീസിന്‍റെ കമന്‍റ് ഇങ്ങനെ

''അസൂയ ആണത്രേ അസൂയ....ആർക്കാണെലും അസൂയ ഉണ്ടാകും.... ഫ്രിഡ്‌ജിൽ കേറ്റണോ?''

"ആര്‍ക്കായാലും അസൂയ തോന്നും;" 
ടൊവിനോയുടെ മസില്‍ ചിത്രത്തിന് അജു വര്‍ഗീസിന്‍റെ കമന്‍റ് ഇങ്ങനെ

മലയാളത്തിലെ യുവതാരനിരയില്‍ തന്‍റേതായൊരിടം നേടിയെടുത്ത നടനാണ് ടൊവിനോ തോമസ്. അഭിനയ മികവിനൊപ്പം തന്നെ തന്‍റെ ശരീര സംരക്ഷണത്തിന്‍റെ കാര്യത്തിലും ടൊവിനോ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഒരോ കഥാപാത്രങ്ങളുടേയും അതിന്‍റെ പൂര്‍ണതയിലെത്തിക്കാനും ടൊവിനോക്ക് സാധിക്കാറുണ്ട്. പൊതുവെ സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകരോട് സംവദിക്കാനും താരം സമയം കണ്ടെത്താറുണ്ട്. അതുടകൊണ്ട് തന്നെ ടൊവിനോയുടെ ഫോട്ടോകള്‍ക്കെല്ലാം സോഷ്യല്‍ മീഡിയയിലും ആരാധകരേറെയാണ്.

ടൊവിനോയുടെ അച്ഛനോടൊപ്പമുള്ള വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ ഈ ഇടയ്ക്ക് ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ താരത്തിന്‍റെ മറ്റൊരു വര്‍ക്ക്ഔട്ട് ചിത്രമാണ് വൈറല്‍ ലിസറ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. നിരവധിയാളുകളാണ് ടൊവിനോയുടെ മസില്‍ ചിത്രത്തിന് രസകരമായ കമന്‍റുകളമായെത്തിയിരിക്കുന്നത്. ആര്‍ക്കായാലും അസൂയ തോന്നി പോവുമെന്നാണ് നടനും സുഹൃത്തുമായ അജു വര്‍ഗീസിന്‍റെ കമന്‍റ്.

''എന്‍റെ പൊന്നളിയാ നമിച്ചു

അസൂയ ആണത്രേ അസൂയ....ആർക്കാണെലും അസൂയ ഉണ്ടാകും....

ഫ്രിഡ്‌ജിൽ കേറ്റണോ?? അഞ്ചാം പാതിരാ.JPG ''

ഈ ഒരു കുറിപ്പോടെ അജു വര്‍ഗീസ് ചിത്രം ഷെയര്‍ ചെയ്തിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം ടോവിനോയുടെ പുതിയ ചിത്രമായ 'മിന്നൽ മുരളി'യുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ എന്ന ടൈറ്റിലോടു കൂടിയാണ് ചിത്രം റിലീസിനെത്തുന്നത്. ടോവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്.