LiveTV

Live

Entertainment

ലോക്ഡൗണിനിടയില്‍ ചിത്രികരിച്ച ആദ്യ സിനിമ; ലവ് ട്രെയിലർ പുറത്ത്.

രജീഷ വിജയനും ഷൈൻ ടോം ചാക്കോയുമാണ് 'ലവ്വിലെ'​ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്

ലോക്ഡൗണിനിടയില്‍ ചിത്രികരിച്ച  ആദ്യ സിനിമ; ലവ് ട്രെയിലർ പുറത്ത്.

മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ്​ ചിത്രം ഉണ്ടക്ക്​ ശേഷം സംവിധായകൻ ഖാലിദ്​ റഹ്​മാൻ സംവിധാനം ചെയ്​ത ലവ്​ എന്ന ചിത്രത്തി​ന്‍റെ ട്രെയിലർ പുറത്തുവിട്ടു. രജീഷ വിജയനും ഷൈൻ ടോം ചാക്കോയുമാണ് 'ലവ്വിലെ'​ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്​. ഒരു മുറിയിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഖാലിദ് റഹ്മാൻ ചിത്രം.

ലോക്ഡൗണ്‍ പ്രതിസന്ധിയിൽ ഷൂട്ടിംഗ് ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമയാണ്​ ലവ്​. ജൂൺ 22ന്​ ആരംഭിച്ച ചിത്രീകരണം ജൂലായ് 15ന് പൂർത്തിയാവുകയായിരുന്നു. ലോക്ഡൗണി​ന്‍റെ പശ്ചാത്തലത്തിൽ സിനിമകൾ ഷൂട്ട്​ ചെയ്യരുതെന്ന്​ പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷൻ നിർദേശം വെച്ചിരുന്നു. എന്നാൽ, അതെല്ലാം തള്ളിയാണ്​ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്​.