LiveTV

Live

Entertainment

പത്ത് വര്‍ഷത്തിന് ശേഷം വിജയ്‍യുടെ നായികയായി തമന്ന

എ.ആര്‍ മുരുകദോസ് ഒരുക്കുന്ന ചിത്രത്തിലാണ് വിജയ്‌യുടെ നായികയായി തമന്ന എത്തുന്നത്

പത്ത് വര്‍ഷത്തിന് ശേഷം വിജയ്‍യുടെ നായികയായി തമന്ന

പത്ത് വര്‍ഷത്തിന് ശേഷം വിജയ്‍യുടെ നായികയായി തമന്ന എത്തുന്നു. എ.ആര്‍ മുരുകദോസ് ഒരുക്കുന്ന ചിത്രത്തിലാണ് വിജയ്‌യുടെ ഒരു നായികയായി തമന്ന എത്തുന്നത്. സണ്‍ പിക്ചേഴ്സാണ് ചിത്രമൊരുക്കുന്നത്. എസ്. തമന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

‘സുറ’യ്ക്ക് ശേഷം തമന്ന, വിജയ്‌യുടെ നായികയാകുന്ന ചിത്രം കൂടിയാണിത്. 2010-ലായിരുന്നു ‘സുറ’ റിലീസ് ചെയ്തത്. തമന്നയെ കൂടാതെ പൂജ ഹെഗ്‌ഡേ, രശ്മിക മന്ദാന എന്നിവരാണ് മറ്റ് നായികമാര്‍.

ആക്ഷന്‍ എന്ന തമിഴ് ചിത്രമാണ് തമന്നയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്. "ദാറ്റ് ഈസ് മഹാലക്ഷ്മി"യാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. കങ്കണ റണാവത്ത് ചിത്രം ക്വീനിന്‍റെ തെലുങ്ക് റീമേക്കായ ''ദാറ്റ് ഈസ് മഹാലക്ഷ്മി'' ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്യുക. ഹിന്ദിയില്‍ ബോലെ ചൂഡിയാന്‍ എന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

മാസ്റ്ററാണ് വിജയ്‌യുടെതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ലോക്ഡൗണിനിടെ മാറ്റിവെയ്ക്കുകയായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലനായെത്തുന്നത്.