LiveTV

Live

Entertainment

ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ്, അതെല്ലാം രേഖപ്പെടുത്തിയില്ലെങ്കില്‍ നഷ്ടപ്പെടുമെന്ന് തോന്നി; ആത്മകഥയെക്കുറിച്ച് സെയ്ഫ് അലി ഖാന്‍

ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യയാണ് സെയ്ഫിന്‍റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു

ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ്, അതെല്ലാം രേഖപ്പെടുത്തിയില്ലെങ്കില്‍ നഷ്ടപ്പെടുമെന്ന് തോന്നി; ആത്മകഥയെക്കുറിച്ച് സെയ്ഫ് അലി ഖാന്‍

കോവിഡ് കാലത്ത് ആത്മകഥ എഴുതുന്നതിന്‍റെ തിരക്കിലാണ് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍. സിനിമയും ജീവിതവുമെല്ലാം ആത്മകഥയുടെ ഭാഗങ്ങളാകും. 2021 ഒക്ടോബറില്‍ ആത്മകഥ പുറത്തിറക്കാനാണ് താരം ഉദ്ദേശിക്കുന്നത്. ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യയാണ് സെയ്ഫിന്‍റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമയില്‍ ആര്‍ക്കും ആരോടും കരുതലില്ല,  സ്നേഹം അഭിനയിച്ച് മരിച്ചയാളെ അപമാനിക്കരുത്: സെയ്ഫ് അലിഖാന്‍
Also Read

സിനിമയില്‍ ആര്‍ക്കും ആരോടും കരുതലില്ല, സ്നേഹം അഭിനയിച്ച് മരിച്ചയാളെ അപമാനിക്കരുത്: സെയ്ഫ് അലിഖാന്‍

''ജീവിതത്തില്‍ പല പ്രധാനപ്പെട്ട കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്. അവയെല്ലാം രേഖപ്പെടുത്തിയില്ലെങ്കില്‍ നഷ്ടപ്പെടുമെന്ന് തോന്നി. ഇടയ്ക്ക് നമ്മുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. ഓര്‍മിക്കാനും അത് ഓര്‍മയില്‍‌ സൂക്ഷിക്കാനും'' സെയ്ഫ് പറഞ്ഞു. ശരിക്കും ഒരു സ്വാര്‍ത്ഥ ശ്രമമാണിത് താരം കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവര്‍ ഈ പുസ്തകം തീര്‍ച്ചയായും ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സെയ്ഫ് അലിഖാന്‍ പറഞ്ഞു. എന്നാല്‍ സെയ്ഫിന്‍റെ ആത്മകഥാ പ്രഖ്യാപനത്തെ ട്രോളിയാണ് ട്വിറ്റേറിയന്‍സ് പ്രതികരിച്ചത്. ട്വിറ്ററില്‍ ട്രന്‍ഡിംഗായിരുന്നു ട്രോളുകള്‍.

മര്യാദക്ക് വണ്ടിയെടുത്തില്ലെങ്കില്‍ ചെകിട്ടത്തടിക്കും; ഡ്രൈവറോട് ദേഷ്യപ്പെടുന്ന സെയ്ഫ് അലിഖാന്റെ വീഡിയോ പുറത്ത്
Also Read

മര്യാദക്ക് വണ്ടിയെടുത്തില്ലെങ്കില്‍ ചെകിട്ടത്തടിക്കും; ഡ്രൈവറോട് ദേഷ്യപ്പെടുന്ന സെയ്ഫ് അലിഖാന്റെ വീഡിയോ പുറത്ത്

മുന്‍ ക്രിക്കറ്റ് താരമായ മന്‍സൂര്‍ അലി ഖാന്‍ പട്ടൌടിയുടെയും നടി ശര്‍മിള ടാഗോറിന്‍റെയും മകനാണ് സെയ്ഫ്. 1992ലാണ് സെയ്ഫ് സിനിമയിലെത്തുന്നത്. 1994-ൽ പുറത്തിറങ്ങിയ മേ ഖിലാഡി തു അനാഡി എന്ന സിനിമയും യേ ദില്ലഗി എന്ന സിനിമയും സെയ്ഫിന്‍റെ കരിയറിലെ വലിയ ബ്രേക്ക് ആയി. തൊണ്ണൂറുകളിൽ പിന്നീട് ഇറങ്ങിയ പല ചിത്രങ്ങളും പരാജയം രുചിച്ചു. 2001-ൽ പുറത്തിറങ്ങിയ ദിൽ ചാഹ്താ ഹൈ എന്ന സിനിമ ഇദ്ദേഹത്തിനു പുതിയ ജീവൻ നൽകി. 2003-ൽ പുറത്തിറങ്ങിയ നിഖിൽ അദ്വാനിയുടെ ചിത്രം കൽ ഹോ ന ഹോ, ഇദ്ദേഹത്തിന്‍റെ അഭിനയശേഷിയുടെ തെളിവായി. ഈ സിനിമയിലെ അഭിനയം മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും നേടിക്കൊടുത്തു. അതിനടുത്ത വർഷം പുറത്തിറങ്ങിയ ഹും തും എന്ന ചിത്രത്തിലെ അഭിനയത്തിന് സെയ്ഫിന് മികച്ച നടനുള്ള ദേശീയ അവാർഡും ലഭിച്ചു.