മഹേഷിന്റെ പ്രതികാരത്തില്‍ നിന്നും ഒഴിവാക്കിയ ആ ഗാനം; വീഡിയോ പങ്കുവെച്ച് ദിലീഷ് പോത്തന്
ബിജിപാല്‍ സംഗീതസംവിധാനം ഒരുക്കിയ 'ഏതേതോ' എന്ന ഗാനം പുറത്തിറങ്ങി

മഹേഷിന്റെ പ്രതികാരം സിനിമക്ക് വേണ്ടി ബിജിപാല്‍ സംഗീതസംവിധാനം ഒരുക്കിയ 'ഏതേതോ' എന്ന ഗാനം പുറത്തിറങ്ങി. നേരത്തെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്ത ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. എം.ആര് ജയഗീത വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നതും ബിജിപാലാണ്. ശാന്തി ബിജിപാലാണ് പിന്നണി ആലപിച്ചിരിക്കുന്നത്.