LiveTV

Live

Entertainment

എത്ര കത്തിച്ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും, മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥരുണ്ട്; ഫേസ്ബുക്ക് കുറിപ്പുമായി നടന്‍ കൃഷ്ണകുമാര്‍

അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല.. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്

എത്ര കത്തിച്ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും, മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥരുണ്ട്; ഫേസ്ബുക്ക് കുറിപ്പുമായി നടന്‍ കൃഷ്ണകുമാര്‍

സെക്രട്ടറിയേറ്റ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംഭവത്തെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ കൃഷ്ണകുമാര്‍. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല..കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ പ്രധാനമന്ത്രി മോദിയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചതിന്‍റെ പേരില്‍ കൃഷ്ണകുമാര്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. മോദി ഇന്ത്യയെ രക്ഷിക്കാന്‍ വന്ന അവതാരമാണെന്നായിരുന്നു കൃഷ്ണകുമാറിന്‍റെ പ്രസ്താവന.

മോദിയെ അനുകൂലിച്ചതിന്‍റെ പേരില്‍ താങ്കളെയും കുടുംബാംഗങ്ങളെയും വേട്ടയാടാന്‍ ആരെയും അനുവദിക്കില്ല; നടന്‍ കൃഷ്ണകുമാറിന് പിന്തുണയുമായി കെ.സുരേന്ദ്രന്‍
Also Read

മോദിയെ അനുകൂലിച്ചതിന്‍റെ പേരില്‍ താങ്കളെയും കുടുംബാംഗങ്ങളെയും വേട്ടയാടാന്‍ ആരെയും അനുവദിക്കില്ല; നടന്‍ കൃഷ്ണകുമാറിന് പിന്തുണയുമായി കെ.സുരേന്ദ്രന്‍

കൃഷ്ണകുമാറിന്‍റെ കുറിപ്പ്

മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു "well planned murder" ആയിരുന്നു.. കൊലപാതകം നേരിൽ കാണാൻ, കൊല്ലാൻ അയച്ചവർ ഒരു ഫോട്ടോഗ്രാഫറെയും ഏർപ്പാടാക്കി. മനുഷ്യ ബോംബ് പൊട്ടിയപ്പോൾ രാജീവ് ഗാന്ധിയും മറ്റനേകം പേരും മരണപെട്ടു. ഒപ്പം ഫോട്ടോഗ്രഫറും.. എല്ലാം നശിച്ചെങ്കിലും ആ ക്യാമറ മാത്രം ഒരു കേടു പാടും കൂടാതെ അവിടെ കിടന്നു.. അതായിരുന്നു രാജീവ് വധക്കേസിലെ പ്രധാന തെളിവും, വഴിതിരുവും ഉണ്ടാക്കിയത്. പ്രകൃതി അങ്ങിനെ ആണ്. ഒരു തെളിവ് ബാക്കി വെക്കും. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും.. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ.. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല.. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്.. അവിടെയാണ് ദൈവം അല്ലെങ്കിൽ പ്രകൃതി ഫോമിൽ ആകുന്നതു.. അന്നും എന്നും നാളെയും അതുണ്ടാകും..