LiveTV

Live

Entertainment

സ്റ്റീഫൻ നെടുമ്പള്ളിയും സെയിദ് മസൂദും പിന്നെ പിടികിട്ടാപ്പുള്ളി കുറുപ്പും; ഈ കൂടിചേരല്‍ ആ വലിയ പ്രൊജക്ടിനോ?

മൂവരും ഒന്നിച്ച് ഒരു സിനിമ പുറത്തുവന്നാല്‍ അത് ബോക്സ് ഓഫീസില്‍ തീപാറുമെന്നാണ് ആരാധകര്‍ ഒന്നടങ്കം സമ്മതിക്കുന്നത്.

സ്റ്റീഫൻ നെടുമ്പള്ളിയും സെയിദ് മസൂദും പിന്നെ പിടികിട്ടാപ്പുള്ളി കുറുപ്പും; ഈ കൂടിചേരല്‍ ആ വലിയ പ്രൊജക്ടിനോ?

മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ എന്നിവര്‍ ഒരുമിച്ചുള്ള പുതിയ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ മൂവരും ഒന്നിച്ച് വലിയ പ്രൊജക്ട് പുറത്തിറങ്ങാനിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സുപ്രിയ പൃഥ്വിരാജാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മൂവരും ഒന്നിച്ചുള്ള ഫോട്ടോ ആദ്യം പുറത്തു വിട്ടത്. തൊട്ടുപിന്നാലെ പൃഥിരാജും ദുല്‍ഖറും ഫേസ്ബുക്കില്‍ ഇതേ ഫോട്ടോ പങ്കുവെച്ചു. 'അടിക്കുറിപ്പ് ആവശ്യമില്ല' എന്ന് സുപ്രിയ ഫോട്ടോക്ക് അടികുറിപ്പ് നല്‍കിയപ്പോള്‍ ആദ്യ മൂന്ന് വിജയികള്‍ എന്ന് അര്‍ത്ഥം വരുന്ന 'ട്രൈഫക്ട' എന്നാണ് ദുല്‍ഖര്‍ തലക്കെട്ട്‌ നല്‍കിയത്.

അതെ സമയം മൂവരും ഒന്നിക്കുന്ന വലിയ സിനിമയുടെ പ്രൊജക്ടാണ് ഇതെന്നും ലൂസിഫറിന്‍റെ തുടര്‍ച്ചയായി പുറത്തിറങ്ങാനിരിക്കുന്ന എമ്പുരാനില്‍ മൂവരും ഒന്നിക്കും എന്നും ആരാധക പക്ഷം വാദിക്കുന്നു. മോഹന്‍ലാലും പൃഥിരാജും ഒന്നിക്കുന്ന എമ്പുരാനിലെ വില്ലൻ ആയി ദുല്‍ഖര്‍ വരുമെന്നും അതിഥി വേഷത്തിലാകും അതെന്നും ആരാധകര്‍ പറയുന്നു. ഏതായാലും മൂവരും ഒന്നിച്ച് ഒരു സിനിമ പുറത്തുവന്നാല്‍ അത് ബോക്സ് ഓഫീസില്‍ തീപാറുമെന്നാണ് ആരാധകര്‍ ഒന്നടങ്കം സമ്മതിക്കുന്നത്. പക്ഷെ മൂവരും എമ്പുരാനില്‍ ഒന്നിക്കുമോ എന്നതിനെ സംബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ ഇത് വരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

View this post on Instagram

No caption needed! 🌟

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on