LiveTV

Live

Entertainment

തീപിടിച്ച് ഓടി ടോവിനോ; സസ്പെന്‍സ് നിറച്ച് മിന്നല്‍ മുരളി ഫസ്റ്റ് ലുക്ക്

മലയാളവും ഇംഗ്ലീഷും ഉൾപ്പെടെ ആറു ഭാഷകളിലുള്ള പോസ്റ്ററുകളാണ് മിന്നൽ മുരളി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അണിയറക്കാർ പങ്കുവെച്ചിരിക്കുന്നത്

തീപിടിച്ച് ഓടി ടോവിനോ; സസ്പെന്‍സ് നിറച്ച് മിന്നല്‍ മുരളി ഫസ്റ്റ് ലുക്ക്

വിവാദങ്ങള്‍ക്ക് അവസാനം ടോവിനോ തോമസ് നായകനായ മിന്നല്‍ മുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. തീപിടിച്ച് ഓടി മറയുന്ന ടോവിനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സസ്പെന്‍സ് നിലനിര്‍ത്തുന്നതാണ്. മലയാളവും ഇംഗ്ലീഷും ഉൾപ്പെടെ ആറു ഭാഷകളിലുള്ള പോസ്റ്ററുകളാണ് മിന്നൽ മുരളി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അണിയറക്കാർ പങ്കുവെച്ചിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുഗ് ഭാഷകളിലാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്. സമീർ താഹിറാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഷാൻ റഹ്മാന്‍. ജസ്റ്റിൻ മാത്യു, അരുൺ അരവിന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ടോവിനോയോടൊപ്പം ചിത്രത്തിൽ വേഷമിടും.

മിന്നല്‍ മുരളിയുടെ രണ്ടാംഘട്ട ഷൂട്ടിങിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിനിര്‍‌മിച്ച സെറ്റ് ബജ്റംഗദള്‍, എഎച്ച്പി പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 80 ലക്ഷം രൂപയുടെ നഷ്ടം സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ടുണ്ടായതായി പൊലീസ് റിപോർട്ടുണ്ടായിരുന്നു.