LiveTV

Live

Entertainment

ബാക്കി പണി ഊണിന് ശേഷം; മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ആന്‍റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്


ബാക്കി പണി ഊണിന് ശേഷം;  മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പെയിന്‍റിംഗ് ജോലിയുടെ ഇടവേളയില്‍ ഊണു കഴിക്കുന്ന അര്‍ജ്ജുന്‍, ചെമ്പന്‍ വിനോദ്, ശബരീഷ് എന്നിവരുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ആന്‍റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്. അർജുന്‍റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്ത് വിട്ടത്. ടൊവിനോ തോമസ് , അമല പോള്‍,ആന്‍റണി വര്‍ഗീസ് പെപ്പെ എന്നിവരുടെ പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ബാക്കി പണി ഊണിന് ശേഷം എന്ന അടിക്കുറിപ്പോടെ അര്‍ജ്ജുനും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.


ബാക്കി പണി ഊണിന് ശേഷം;  മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കൈലാസ് മേനോൻ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിൽ ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ, സാബുമോന്‍, ഇന്ദ്രന്‍സ് തുടങ്ങിയവർ ആണ് മറ്റ് താരങ്ങൾ. ചിത്രം നിർമ്മിക്കുന്നത് ബോബൻ, മോളി എന്നിവർ ചേർന്നാണ്.

 നടന്‍ അര്‍ജ്ജുന്‍ അശോകന്‍ വിവാഹിതനായി
Also Read

നടന്‍ അര്‍ജ്ജുന്‍ അശോകന്‍ വിവാഹിതനായി

ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അര്‍ജ്ജുന്‍ നടന്‍ ഹരിശ്രീ അശോകന്‍റെ മകനാണ്. പറവ എന്ന സിനിമയിലൂടെയാണ് അര്‍ജ്ജുന്‍ ശ്രദ്ധ നേടുന്നത്. ബി.ടെക്, ജൂണ്‍, വരത്തന്‍ എന്നീ ചിത്രങ്ങളിലൂടെ നടന്‍ മികച്ച അഭിനയം കാഴ്ച വച്ചു. സൂപ്പര്‍ ശരണ്യ, തുറമുഖം, അജഗജാന്തരം, തട്ടാശ്ശേരി കൂട്ടം, നാന്‍സി റാണി എന്നിവയാണ് അര്‍ജ്ജുന്‍റെ പുതിയ ചിത്രങ്ങള്‍.