LiveTV

Live

Entertainment

എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി; കോവിഡ് ഫലം നെഗറ്റീവ്

ചെന്നൈ എം.ജി.എം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലെ ഐ.സി.യുവിലാണ് എസ്.പി.ബി ചികിത്സയില്‍ കഴിയുന്നത്

എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി; കോവിഡ് ഫലം നെഗറ്റീവ്

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹത്തിന് കോവിഡ് ഭേദമായതായി മകനും ഗായകനുമായ എസ്.പി ചരണ്‍ അറിയിച്ചു. ചെന്നൈ എം.ജി.എം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലെ ഐ.സി.യുവിലാണ് എസ്.പി.ബി ചികിത്സയില്‍ കഴിയുന്നത്.

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നിലയില്‍ മാറ്റമില്ല; ഐ.സി.യുവില്‍ നിരീക്ഷണത്തിലെന്ന് പുതിയ മെ‍ഡിക്കല്‍ ബുള്ളറ്റിന്‍
Also Read

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നിലയില്‍ മാറ്റമില്ല; ഐ.സി.യുവില്‍ നിരീക്ഷണത്തിലെന്ന് പുതിയ മെ‍ഡിക്കല്‍ ബുള്ളറ്റിന്‍

''നിങ്ങളുടെ നിരന്തരമായ പിന്തുണക്കും പ്രാര്‍ത്ഥനക്കും ഒരിക്കല്‍ കൂടി നന്ദി. അച്ഛന്‍റെ നില ഇപ്പോള്‍ തൃപ്തികരമാണ്. കോവിഡ് ഫലം നെഗറ്റീവായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാം'' ചരണ്‍ അറിയിച്ചു.

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു
Also Read

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഗസ്ത് 5നാണ് എസ്.പി.ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈയിടെ അദ്ദേഹത്തിന്‍റെ നില അതീവഗുരുതരമായിരുന്നു. പ്രിയഗായകന്‍ രോഗം ഭേദമായി എത്രയും പെട്ടെന്ന് തിരിച്ചുവരാനുള്ള പ്രാര്‍ത്ഥനയിലാണ് സിനിമാ ലോകവും ആരാധകരും.