LiveTV

Live

Entertainment

‘ഒന്നിങ്ങു വന്നെങ്കില്‍’; മമ്മൂട്ടിക്കൊപ്പമുള്ള ആദ്യചിത്രത്തിന്‍റെ ഓര്‍മകളില്‍ നദിയ മൊയ്തു

നദിയയുടെ രണ്ടാമത്തെ സിനിമയായിരുന്നു ഒന്നിങ്ങു വന്നെങ്കില്‍. എന്നാല്‍ മമ്മൂട്ടിക്കും സംവിധായകന്‍ ജോഷിക്കുമൊപ്പമുള്ള നദിയയുടെ ആദ്യ ചിത്രവുമാണ് ഇത്

‘ഒന്നിങ്ങു വന്നെങ്കില്‍’; മമ്മൂട്ടിക്കൊപ്പമുള്ള ആദ്യചിത്രത്തിന്‍റെ ഓര്‍മകളില്‍ നദിയ മൊയ്തു

സിനിമാതാരങ്ങള്‍ പങ്കുവയ്ക്കുന്ന പഴയകാല ഫോട്ടോകള്‍ ഒരു കാലഘട്ടത്തിന്‍റെ തന്നെ ഓര്‍മകളെക്കൂടിയാണ് പങ്കുവയ്ക്കുന്നത്. പ്രത്യേകിച്ചും എണ്‍പതുകളില്‍ നിറഞ്ഞുനിന്ന താരങ്ങള്‍.അക്കാലത്തെ തിളങ്ങുന്ന നായികമാരിലൊരാളാണ് നദിയ മൊയ്തു. തന്‍റെ പഴയകാല സിനിമാ ഫോട്ടോകള്‍ നദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ജോഷിയുടെയും മമ്മൂട്ടിയുടെയും കൂടെ ആദ്യമായി ഒന്നിച്ച ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് താരം.

ലാലേട്ടന്‍-നദിയ; നീരാളിയുടെ പോസ്റ്റര്‍ പുറത്തിറക്കി
Also Read

ലാലേട്ടന്‍-നദിയ; നീരാളിയുടെ പോസ്റ്റര്‍ പുറത്തിറക്കി

‘ഒന്നിങ്ങു വന്നെങ്കില്‍’ എന്ന സിനിമയിലെതാണ് ഈ ഫോട്ടോ. 1985-ല്‍ തിയേറ്ററുകളിലെത്തിയ ഈ ചിത്രത്തിന്‍റെ സംവിധായകന്‍ ജോഷിയാണ്. മമ്മൂട്ടിയായിരുന്നു നായകന്‍. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് നദിയ പങ്കുവെച്ചിരിക്കുന്നതും. നദിയയുടെ രണ്ടാമത്തെ സിനിമയായിരുന്നു ഒന്നിങ്ങു വന്നെങ്കില്‍. എന്നാല്‍ മമ്മൂട്ടിക്കും സംവിധായകന്‍ ജോഷിക്കുമൊപ്പമുള്ള നദിയയുടെ ആദ്യ ചിത്രവുമാണ് ഇത്.

നോക്കെത്താ ദൂരത്തെ കണ്ണട രംഗവുമായി വീണ്ടും ലാലും നദിയയും; നീരാളിയുടെ ടീസര്‍ കാണാം
Also Read

നോക്കെത്താ ദൂരത്തെ കണ്ണട രംഗവുമായി വീണ്ടും ലാലും നദിയയും; നീരാളിയുടെ ടീസര്‍ കാണാം

ഈ ഫോട്ടോയ്‌ക്കൊപ്പം മറ്റൊരു ഫോട്ടോ കൂടി നദിയ പങ്കുവെച്ചിട്ടുണ്ട്. ഒന്നിങ്ങു വന്നെങ്കില്‍ എന്ന സിനിമയിലെ ഒരു ലൊക്കേഷന്‍ ചിത്രമാണിത്. ലാലു അലക്‌സ്, ലിസി, ശങ്കര്‍, ജോഷി എന്നിവരേയും ഈ ഫോട്ടോയില്‍ കാണാം.

1984ല്‍ പുറത്തിറങ്ങിയ നോക്കെത്താ ദൂരത്ത് കണ്ണ്നട്ട് എന്ന ഫാസില്‍ ചിത്രത്തിലൂടെയാണ് നദിയ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ‍ും നദിയക്ക് ലഭിച്ചു. തമിഴ്, തെലുങ്ക് ഭാഷകളിലും നദിയ അഭിനയിച്ചിട്ടുണ്ട്.

Sharing a very special memory from ‘Onningu Vannengil’. It was my second film and my first with director Joshiy and...

Posted by Nadiya Moidu on Thursday, August 20, 2020