LiveTV

Live

Entertainment

സിനിമയില്ലാക്കാലത്തെ വരുമാനം; തിയറ്ററുകള്‍ പേ ആന്‍റ് പാര്‍ക്ക് കേന്ദ്രങ്ങളാക്കുന്നു

ആലുവ നഗര ഹൃദയത്തിലെ മാതാ- മാധുര്യ തിയറ്റര്‍ കോംപ്ലക്സ് ഇതിനോടകം പേ ആന്‍റ് പാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു

സിനിമയില്ലാക്കാലത്തെ വരുമാനം; തിയറ്ററുകള്‍ പേ ആന്‍റ് പാര്‍ക്ക് കേന്ദ്രങ്ങളാക്കുന്നു

സിനിമയില്ലാക്കാലത്ത് വരുമാനം കണ്ടെത്താന്‍ പേ ആന്‍റ് പാര്‍ക്ക് കേന്ദ്രങ്ങളായി പുതുവഴി കണ്ടെത്തുകയാണ് തിയറ്ററുകള്‍. ആലുവ നഗര ഹൃദയത്തിലെ മാതാ- മാധുര്യ തിയറ്റര്‍ കോംപ്ലക്സ് ഇതിനോടകം പേ ആന്‍റ് പാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

രണ്ടരക്കോടി മുടക്കി നവീകരിച്ച തിയറ്ററാണ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ അടഞ്ഞ് കിടക്കുന്നത്. നവീകരണ ശേഷം തിയറ്റര്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ച് വെറും നാല് മാസമായപ്പോഴായിരുന്നു കോവിഡ് വില്ലനായെത്തിയത്. സിനിമയില്ലെങ്കിലും ഇടയ്ക്കിടെ തീയേറ്ററിനകത്തെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കണം ഇല്ലെങ്കില്‍ വിലയേറിയ ഉപകരണങ്ങള്‍ തകരാറിലാകും. ജീവനക്കാർക്ക് പകുതി ശമ്പളവും പ്രതിമാസം 90,000 രൂപയോളം വൈദ്യുതി ഫിക്സഡ് നിരക്കും നൽകണം. ഇതിനു പുറമേ ബാങ്കിൽ വായ്പാ കുടിശ്ശികയും. ഇതോടെയാണ് കിട്ടുന്നതാകട്ടെയെന്ന് കരുതി ഇങ്ങനെയൊരു സജ്ജീകരണം.

നാലുചക്ര വാഹനങ്ങൾക്ക് 30 രൂപ, മുച്ചക്ര വാഹനങ്ങൾക്ക് 20, ഇരുചക്ര വാഹനങ്ങൾക്ക് 10 എന്നിങ്ങനെയാണ് ഈടാക്കുന്നത്.